city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബീഹാറില്‍ വെള്ളപ്പൊക്കം; മരണം 56 ആയി, 70 ലക്ഷം പേര്‍ ദുരിതത്തില്‍

പാറ്റ്‌ന: (www.kasargodvartha.com 16.08.2017) ബീഹാറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 56 ആയി. സംസ്ഥാനത്തെ 13 ജില്ലകളിലാണ് പ്രളയമുണ്ടായത്. 70 ലക്ഷത്തോളം പേര്‍ ദുരിതത്തിലായിരിക്കുകയാണ്. വടക്കന്‍ ജില്ലകളിലുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

പ്രളയത്തെ തുടര്‍ന്ന് 1.62 ലക്ഷം ആളുകളെ മാറ്റിപാര്‍പ്പിച്ചതായാണ് വിവരം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചൊവ്വാഴ്ച പ്രളയബാധിത പ്രദേശം വ്യോമനിരീക്ഷണം നടത്തി. 98 ബ്ലോക്കുകളിലായി 1070 പഞ്ചായത്തുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. പ്രളയമുണ്ടായതോടെ സംസ്ഥാനത്തെ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. കത്യാര്‍ കഴിഞ്ഞുള്ള വടക്കുകിഴക്കന്‍ ഭാഘത്തേക്കുള്ള ട്രെയിനുകളെല്ലാം നിര്‍ത്തി വെച്ചതായി ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ബീഹാറില്‍ വെള്ളപ്പൊക്കം; മരണം 56 ആയി, 70 ലക്ഷം പേര്‍ ദുരിതത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, news, Top-Headlines, Bihar floods: 56 dead; 69.81 lakh people in 13 districts affected

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia