എഞ്ചിനീയറെ റാഞ്ചി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു
Jan 6, 2018, 09:48 IST
പട്‌ന: (www.kasargodvartha.com 06.01.2018) യുവ എഞ്ചിനീയറെ റാഞ്ചിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു. ബിഹാറിലാണ് സംഭവം. 29 കാരനായ വിനോദ് കുമാറിനെയാണ് യുവതിയുടെ സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. എഞ്ചിനീയറുടെ സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
ബൊക്കാറോ ഉരുക്കുകമ്പനിയിലാണ് വിനോദ് ജോലി ചെയ്യുന്നത്. നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞദിവസം ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. കരഞ്ഞു കൊണ്ട് എതിര്‍ക്കുന്ന വിനോദിനെ നിര്‍ബന്ധിച്ച് താലി കെട്ടിക്കുന്നതും കാണാം. വധുവിന്റെ ബന്ധുക്കള്‍ ചുറ്റും നിന്ന് ആശ്വസിപ്പിക്കുന്നുണ്ട്.
തൂക്കിക്കൊല്ലാനല്ലല്ലോ കല്യാണം കഴിപ്പിപ്പിക്കുകയല്ലേ എന്ന് ചില സ്ത്രീകള്‍ പറയുന്നുണ്ട്. കഴിഞ്ഞ മാസമാണ് സംഭവമെന്ന് യുവാവിന്റെ സഹോദരന്‍ പറയുന്നു. ഒരു വിവാഹചടങ്ങിലേക്ക് പോയപ്പോഴായിരുന്നു വിനോദിനെ കാണാതായത്. അന്വേഷിച്ചപ്പോഴാണ് ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചതായി അറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.
Summery: Bihar Engineer Forced To Marry At Gunpoint, Kept Crying, Vinod Kumar was thrashed and forced to apply vermillion to the bride during his forced wedding.
Keywords: India, Top-Headlines, National, news, Wedding, Kidnap, Youth,