ഗ്ലാസ് വിഴുങ്ങിയെന്ന് 55 കാരന്‍; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; ചായ കുടിച്ചപ്പോള്‍ അകത്ത് പോയതാണെന്ന രോഗിയുടെ വാദം വിശ്വസിക്കാതെ ഡോക്ടര്‍മാര്‍, 'മലദ്വാരത്തിലൂടെയല്ലാതെ ഇത്രയും വലിയൊരു വസ്തു ആമാശത്തിലേക്ക് കടക്കാന്‍ സാധ്യതയില്ല'
പട്‌ന: (www.kasargodvartha.com 22.02.2022) വയറുവേദനയുമായി ആശുപത്രിയിലെത്തിയ 55 കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിക്കും അമ്പരന്നു. പരിശോധനയില്‍ വേദനയ്ക്ക് കാരണമായി കണ്ടെത്തിയത് വന്‍കുടലില്‍ കുടുങ്ങി കിടക്കുന്ന ഗ്ലാസായിരുന്നു ഞെട്ടലിന് കാരണം.
ബിഹാറിലെ മുസഫര്‍നഗറിലെ മധിപ്പൂരിലുള്ള ആശുപത്രിയിലാണ് സംഭവം. വയറു വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തിച്ച ഇയാളുടെ എക്സ്റേ എടുത്തപ്പോഴാണ് വയറ്റില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ടത്.
ഉടന്‍ ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ശസ്ത്രക്രിയയില്‍ ഇയാളുടെ വന്‍കുടലില്‍ നിന്നാണ് ഡോക്ടര്‍മാര്‍ ചായകുടിക്കാനുപയോഗിക്കുന്ന ഒരു ഗ്ലാസ് കണ്ടെടുത്തത്. ഇത് എങ്ങനെ അകത്തെത്തിയെന്ന ചോദ്യത്തിന്, ചായ കുടിച്ചപ്പോള്‍ വിഴുങ്ങിയതാണെന്ന് രോഗി.
എന്നാല്‍ വിഴുങ്ങിയതാണെന്ന 55 കാരന്റെ വാദം ഡോക്ടര്‍മാര്‍ക്ക് ഇനിയും വിശ്വസിക്കാനായാട്ടില്ല. കാരണം മനുഷ്യന്റെ അന്നനാളം വളരെ ചെറുതാണെന്നും അതിനാല്‍ അതുവഴി ആ വലുപ്പത്തിലുള്ള ഗ്ലാസ് ആമാശയത്തിലേക്ക് ഒരിക്കലും കടക്കില്ലെന്നും ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്ത ഡോക്ടര്‍ മഖ്ദൂലുല്‍ ഹഖ് പറഞ്ഞു.
ഗ്ലാസ് ഇയാളുടെ വയറ്റിലെത്തിയത് എങ്ങനെയാണെന്നത് ഇപ്പോഴും നിഗൂഢമാണെന്നും മലദ്വാരത്തിലൂടെയല്ലാതെ ഇത്രയും വലിയൊരു വസ്തു ആമാശത്തിലേക്ക് കടക്കാന്‍ സാധ്യതയില്ലെന്നും ഹഖ് കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Keywords: News, National, India, Top-Headlines, Doctor, Health, Hospital, Bihar: Doctors Surgically Remove Glass Tumbler From 55-Year-Old Man's Colon