city-gold-ad-for-blogger

Arrest warrant | 'വെബ് സീരീസില്‍ സൈനികരെ അപമാനിച്ചു'; ഏക്താ കപൂറിനും അമ്മ ശോഭയ്ക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

പാട്‌ന: (www.kasargodvartha.com) XXX സീസണ്‍ 2 എന്ന വെബ് സീരീസില്‍ സൈനികരെ അപമാനിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന കുറ്റത്തിന് ബീഹാറിലെ ബെഗുസാരായിയിലെ പ്രാദേശിക കോടതി ചലചിത്ര-ടെലിവിഷന്‍ നിര്‍മാതാവ് ഏക്താ കപൂര്‍, അമ്മ ശോഭ കപൂര്‍ എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി പിടിഐ റിപോര്‍ട് ചെയ്തു.
        
Arrest warrant | 'വെബ് സീരീസില്‍ സൈനികരെ അപമാനിച്ചു'; ഏക്താ കപൂറിനും അമ്മ ശോഭയ്ക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

മുന്‍ സൈനികനും ബെഗുസരായ് നിവാസിയുമായ ശംഭു കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജ് വികാസ് കുമാര്‍ വാറണ്ട് പുറപ്പെടുവിച്ചത്. 2020-ല്‍ സമര്‍പിച്ച പരാതിയില്‍, XXX സീസണ്‍ 2-ല്‍ സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

'കോടതി ഏക്താ കപൂര്‍, ശോഭ കപൂര്‍ എന്നിവര്‍ക്ക് സമന്‍സ് അയയ്ക്കുകയും വിഷയവുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. എതിര്‍പ്പിനെ തുടര്‍ന്ന് പരമ്പരയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്തതായി അവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതിയില്‍ ഹാജരായില്ല, തുടര്‍ന്ന് അവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു', ശംഭുകുമാറിന്റെ അഭിഭാഷകനായ ഹൃഷികേശ് പതക് പറഞ്ഞു.

Keywords: Latest-News, National, Bihar, Top-Headlines, Court, Arrest, Crime, Army, Court Order, High-Court, Actress, Ekta Kapoor, Shobha, Bihar court issues arrest warrant against Ekta Kapoor, mother Shobha for insulting Army.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia