city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Train Accidents | വീണ്ടും റെയിൽ ദുരന്തം; സമീപ വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങൾ ഇവ

ഭുവനേശ്വര്‍: (www.kasargodvartha.com) ഒഡീഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച വൻ അപകടം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ദുരന്തത്തിൽ ഇതുവരെ 233 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗ്ളൂറിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന് പതിക്കുകയായിരുന്നു. അടുത്തിടെ രാജ്യത്ത് സംഭവിച്ച ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഒഡീഷയിലുണ്ടായത്.

Train Accidents | വീണ്ടും റെയിൽ ദുരന്തം; സമീപ വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങൾ ഇവ


ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. 'ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ വിഷമിക്കുന്നു. ദു:ഖാര്‍ത്തമായ ഈ വേളയിൽ എന്റെ ചിന്തകൾ ഇരയായവരുടെ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടമുണ്ടായ സ്ഥലത്ത് സാധ്യമായ എല്ലാ സഹായവും ദുരിതബാധിതർക്ക് നൽകുന്നുണ്ട്', ട്വീറ്റിൽ പ്രധാനമന്ത്രി കുറിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽ അപകടങ്ങൾ

* 2011 ജൂലൈ ഏഴിന് ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയ്ക്ക് സമീപം ഛപ്ര-മഥുര എക്സ്പ്രസ് ബസുമായി കൂട്ടിയിടിച്ചു. 69 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 1.55 ഓടെ ആളില്ലാ ക്രോസിൽ വച്ചായിരുന്നു അപകടം. അതിവേഗത്തിൽ എത്തിയ ട്രെയിൻ ബസിനെ അരകിലോമീറ്ററോളം വലിച്ചിഴച്ചു.

* ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെയിൽ അപകടങ്ങൾ നടന്ന വർഷങ്ങളിലൊന്നായാണ് 2012 കണക്കാക്കപ്പെടുന്നത്. പാളംതെറ്റിയതും കൂട്ടിയിടിച്ചതും ഉൾപ്പെടെ 14 അപകടങ്ങളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്.

* 2012 ജൂലൈ 30ന് ഡൽഹി-ചെന്നൈ തമിഴ്‌നാട് എക്‌സ്പ്രസിന്റെ കോച്ചിന് നെല്ലൂരിനടുത്ത് തീപിടിച്ച് 30-ലധികം പേർ മരിച്ചു.

* 2014 മെയ് 26 ന്, ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ പ്രദേശത്ത്, ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന ഗോരഖ്ധാം എക്സ്പ്രസ്, ഖലീലാബാദ് സ്റ്റേഷന് സമീപം നിർത്തിയിട്ട ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

* 2015 മാർച്ച് 20 ന് ഡെറാഡൂണിൽ നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന ജനതാ എക്‌സ്‌പ്രസും വലിയൊരു അപകടത്തിൽ പെട്ടു. ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ബച്‌രാവാൻ റെയിൽവേ സ്‌റ്റേഷനു സമീപം ട്രെയിനിന്റെ എഞ്ചിനും സമീപത്തെ രണ്ട് കോച്ചുകളും പാളം തെറ്റി 30 പേർ മരിക്കുകയും 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

* 2016 നവംബർ 20 ന് ഇൻഡോർ-പട്‌ന എക്‌സ്‌പ്രസ് (19321) കാൺപൂരിലെ പുഖ്രായന് സമീപം പാളം തെറ്റി 150 യാത്രക്കാർ മരിക്കുകയും 150-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

* 2017 ഓഗസ്റ്റ് 19 ന്, ഹരിദ്വാറിനും പുരിക്കും ഇടയിൽ ഓടുന്ന കലിംഗ ഉത്കൽ എക്‌സ്പ്രസ് ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഖതൗലിക്ക് സമീപം അപകടത്തിൽപ്പെട്ടു. ട്രെയിനിന്റെ 14 ബോഗികൾ പാളം തെറ്റി 21 യാത്രക്കാർ മരിക്കുകയും 97 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

* 2017 ഓഗസ്റ്റ് 23 ന് ഉത്തർപ്രദേശിലെ ഔറയ്യയ്ക്ക് സമീപം ഡൽഹിയിലേക്കുള്ള കൈഫിയത്ത് എക്‌സ്പ്രസിന്റെ ഒമ്പത് കോച്ചുകൾ പാളം തെറ്റി 70 പേർക്ക് പരിക്കേറ്റു.

* 2022 ജനുവരി 13 ന് പശ്ചിമ ബംഗാളിലെ അലിപുർദുവാറിൽ ബിക്കാനീർ-ഗുവാഹത്തി എക്‌സ്പ്രസിന്റെ 12 കോച്ചുകൾ പാളം തെറ്റി ഒമ്പത് പേർ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Keywords: News, National, Train, Accident, Bogi, Railway Ministry, Biggest Train Accidents In India In Recent Years< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia