യോഗിക്കെതിരെ മത്സരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ് കളത്തിലേക്ക്; പോരാട്ടം ഗൊരഖ്പൂരില്‍ നിന്ന്
Jan 20, 2022, 14:46 IST
ലക്‌നൗ: (www.kasargodvartha.com 20.01.2022) ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആസാദ് സമാജ് പാര്‍ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കും. പാര്‍ടി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ ആരെങ്കിലും ഇദ്ദേഹത്തെ പിന്തുണയ്ക്കുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അയോധ്യയില്‍നിന്നോ മഥുരയില്‍നിന്നോ യോഗി ആദിത്യനാഥ് മത്സരത്തിനിറങ്ങുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചത്. എന്നാല്‍ യുപിയിലെ സുരക്ഷിത മണ്ഡലമായ ഗൊരഖ്പൂര്‍ തന്നെ യോഗി തെരഞ്ഞെടുക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് വോടെടുപ്പ് നടക്കുക. മാര്‍ച് 10 ന് ഫലം പ്രഖ്യാപിക്കും.
Keywords: Lucknow, News, National, Top-Headlines, Election, BJP, Politics, Yogi Adithyanath, Chandra Shekhar Aazad, Gorakhpur, Bhim Army's Chandra Shekhar Aazad to compete against CM Adityanath in Gorakhpur.