കോവിഡ് വാക്‌സിന്‍: മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക്
ന്യൂഡെല്‍ഹി: (www.kasargodvartha.com 11.10.2020) കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി തേടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ (ഡിസിജിഐ) സമീപിച്ച് ഭാരത് ബയോടെക്. മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി ആവശ്യപ്പെട്ട് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഒക്ടോബര്‍ രണ്ടിനാണ് ഡിസിജിഐയെ സമീപിച്ചത്. അതേസമയം രണ്ടാംഘട്ട പരീക്ഷണങ്ങളുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ആദ്യം സമര്‍പ്പിക്കാന്‍ ഡിസിജിഐ ആവശ്യപ്പെട്ടതായാണു റിപ്പോര്‍ട്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ച വാക്‌സിനാണു പരീക്ഷണ ഘട്ടത്തിലുള്ള 'കോവാക്‌സിന്‍'. ഡെല്‍ഹി, മുംബൈ, പട്‌ന, ലക്‌നൗ ഉള്‍പ്പെടെ 19 ഇടങ്ങളില്‍നിന്നുള്ള 18 വയസിനു മുകളില്‍ പ്രായമുള്ള 28,500 പേരില്‍ വാക്‌സിന്‍ പരീക്ഷിച്ചതായി ഭാരത് ബയോടെക് അപേക്ഷയില്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം പലയിടത്തും തുടരുകയാണ്.
Keywords: New Delhi, news, National, Top-Headlines, COVID-19, health, Vaccine, Bharat Biotech, Bharat Biotech Told To Submit Phase 2 Data Of Its Covid Vaccine Before Starting Phase 3