'എനിക്ക് വോട് ചെയ്യാത്തവരുടെ കൂടി മുഖ്യമന്ത്രിയാണ് ഞാന്‍, ഇത് അവരുടെ കൂടി സര്‍കാരാണ്'; പഞ്ചാബില്‍ അധികാരമേറ്റശേഷം ഭഗവന്ത് മാന്‍
Mar 16, 2022, 17:20 IST
ചണ്ഡീഗഢ്: (www.kasargodvartha.com 16.03.2022) പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രശസ്ത പഞ്ചാബി ഹാസ്യ താരവും ആം ആദ്മി പാര്‍ടി നേതാവുമായ ഭഗവന്ത് മാന്‍ അധികാരമേറ്റു. രാഷ്ട്രീയ എതിരാളികളെ പരിഹസിക്കുകയോ, പ്രകോപിപ്പിക്കുകയോ ചെയ്യില്ലെന്ന് ഭഗവന്ത് മാന്‍ പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
'എനിക്ക് വോട് ചെയ്യാത്തവരുടെ കൂടി മുഖ്യമന്ത്രിയാണ് ഞാന്‍. ഇത് അവരുടെ കൂടി സര്‍കാരാണ്. അവരുടെ ഉന്നമനത്തിന് വേണ്ടിയും ഞങ്ങള്‍ പ്രവര്‍ത്തിക്കും' - ഭഗവന്ത് മാന്‍ പറഞ്ഞു. ഇത് ജനാധ്യപത്യമാണ്. ഏതൊരാള്‍ക്കും അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ഞാനൊരു അഹങ്കാരിയാണെന്ന് ജനം ചിന്തിക്കുന്നത് ഞാന്‍ അഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്‍ഡ്യയെ കുറിച്ച് ഭഗത് സിങ് ആശങ്കപ്പെട്ടിരുന്നു. നമ്മുടെ പ്രദേശത്തിന്റെ പുരോഗതി ഈ സര്‍കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലില്ലായ്മ മുതല്‍ കര്‍ഷകര്‍ വരെയുള്ള എല്ലാവരുടെയും പ്രശ്‌നങ്ങളും സര്‍കാര്‍ പരിഹരിക്കും. ചെറിയ പ്രശ്‌നങ്ങള്‍ക്ക് വരെ പരിഹാരം കാണും. പഞ്ചാബില്‍ സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കും. നിങ്ങളുടെ അനുഗ്രഹമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നും മാന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: News, National, Top-Headlines, Punjab, Vote, Politics, Bhagwant Mann, CM, Chief Minister, Hospital, School, Farmers, Bhagwant Mann after taking oath as Punjab CM
Keywords: News, National, Top-Headlines, Punjab, Vote, Politics, Bhagwant Mann, CM, Chief Minister, Hospital, School, Farmers, Bhagwant Mann after taking oath as Punjab CM