city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BH series | ഇനി പഴയ വാഹനങ്ങൾക്കും ഭാരത് സീരീസ് രജിസ്ട്രേഷൻ നമ്പർ ലഭിക്കും; നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ; പുതിയ ചട്ടങ്ങൾ ഇങ്ങനെ

ന്യൂഡെൽഹി: (www.kasargodvartha.com) വാഹന രജിസ്ട്രേഷനിൽ കാര്യമായ പരിഷ്‍കാരങ്ങള്‍ വരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് സീരിസ് (BH series) തുടങ്ങിയത്. സംസ്ഥാനന്തര വാഹന രജിസ്ട്രേഷൻ ഒഴിവാക്കാൻ രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. ഈ ശ്രേണിയിലെ നമ്പർപ്ലേറ്റുകളുള്ള പുതിയ വാഹനങ്ങളിൽ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോൾ വാഹനത്തിന്റെ രജിസ്ട്രേഷൻ കൈമാറേണ്ടതില്ല.
                  
BH series | ഇനി പഴയ വാഹനങ്ങൾക്കും ഭാരത് സീരീസ് രജിസ്ട്രേഷൻ നമ്പർ ലഭിക്കും; നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ; പുതിയ ചട്ടങ്ങൾ ഇങ്ങനെ

ഇപ്പോൾ കൂടുതൽ ആളുകൾക്ക് പ്രയോജനം ലഭിക്കുന്നതിനായി സർക്കാർ അതിന്റെ നിയമങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ബി എച്ച് സീരീസിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പഴയ വാഹനങ്ങളെ ബി എച്ച് സീരീസ് രജിസ്ട്രേഷനിലേക്ക് മാറ്റാൻ അനുമതി നൽകി. നേരത്തെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ മാത്രമാണ് ഈ ശ്രേണിയിൽ വന്നിരുന്നത്.

ബി എച്ച് രജിസ്ട്രേഷന് അർഹതയുള്ള വ്യക്തികൾക്ക് ആവശ്യമായ നികുതി അടച്ച് സാധാരണ രജിസ്ട്രേഷൻ വാഹനങ്ങളും ബി എച്ച് രജിസ്ട്രേഷനിലേക്ക് ഇനി മാറ്റാവുന്നതാണ്. കൂടാതെ ഏതൊരു പൗരനും, സ്വന്തം താമസസ്ഥലത്തോ ജോലിസ്ഥലത്തോ ബി എച്ച് രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനായി ചട്ടം 48-ൽ ഭേദഗതി നിർദേശിച്ചിട്ടുണ്ട്. ദുരുപയോഗം തടയുന്നതിനായി സ്വകാര്യ മേഖലയിലെ ജീവനക്കാർ സമർപ്പിക്കേണ്ട വർക്കിംഗ് സർട്ടിഫിക്കറ്റ് വ്യവസ്ഥ കർശനമാക്കി. ഔദ്യോഗിക തിരിച്ചറിയൽ കാർഡിന് പുറമേ, സേവന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും സർക്കാർ ജീവനക്കാർക്ക് ബി എച്ച് രജിസ്ട്രേഷൻ ലഭിക്കും. പുതിയ മാറ്റങ്ങളോടെ ബിഎച്ച് സീരീസിനുള്ള അപേക്ഷ താമസസ്ഥലത്തോ ജോലിസ്ഥലത്തോ എളുപ്പത്തിൽ സമർപ്പിക്കാനാകും.

24 വ്യത്യസ്ത സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇതുവരെ 20,000-ത്തിലധികം വാഹനങ്ങൾ ഭാരത് സീരീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് വിവിധ ചെക്ക്‌പോസ്റ്റുകളിൽ നിർത്താതെ രാജ്യത്തുടനീളം സഞ്ചരിക്കുന്നത് വിനോദസഞ്ചാരികൾക്ക് എളുപ്പമാക്കുന്നു. കൂടാതെ, 30,000-ലധികം പെർമിറ്റുകൾ റോഡ് മന്ത്രാലയം പാസാക്കുകയും ഇതുവരെ 2,75,000 അംഗീകാരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

Keywords: Government tweaks vehicle registration rules, National,news,Top-Headlines,New Delhi,Vehicles,Registration,Government.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia