city-gold-ad-for-blogger

Investment | സ്വർണത്തിൽ നിക്ഷേപിക്കാൻ ഏറ്റവും മികച്ച മാർഗം! പണിക്കൂലിയോ ജി എസ് ടി-യോ ഇല്ലാതെ എങ്ങനെ ലാഭകരമായി പൊന്ന് വാങ്ങാം? അറിയാം

Best Ways to Invest in Gold
Representational Image Generated by Meta AI

● സ്വർണത്തിൻ്റെ വില കൂടുന്നതിനനുസരിച്ച് പണിക്കൂലിയും ജി എസ് ടി-യും കൂടും.
● സ്വർണ്ണ നിക്ഷേപത്തിന് ഇ ടി എഫ് മികച്ച ഓപ്ഷനാണ്.
● സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന ഒരു തരം മ്യൂച്വൽ ഫണ്ടാണ് ഇ ടി എഫ്.
● ഇത് ഓഹരി വിപണിയിൽ സാധാരണ ഓഹരികൾ പോലെ വ്യാപാരം ചെയ്യപ്പെടുന്നു. 

ന്യൂഡൽഹി: (KasargodVartha) സ്വർണത്തിൻ്റെ കുതിച്ചുയരുന്ന വില സാധാരണ നിക്ഷേപകരുടെയും വാങ്ങുന്നവരുടെയും ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. സ്വർണം വാങ്ങുമ്പോൾ ഉയർന്ന വിലയ്ക്ക് ജി എസ് ടി-യും പണിക്കൂലിയും നൽകേണ്ടി വരുന്നത് ഇതിന് കാരണമാകുന്നു. എന്നാൽ, സ്വർണത്തിൽ നിക്ഷേപിക്കാൻ ഇതിലും മികച്ച ചില വഴികളുണ്ട്. സ്വർണത്തിൻ്റെ വില കൂടുന്നതിനനുസരിച്ച് പണിക്കൂലിയും ജി എസ് ടി-യും കൂടും.

നിക്ഷേപത്തിന് ഗോൾഡ് ഇ ടി എഫ് മികച്ച ഓപ്ഷൻ

സ്വർണത്തിൻ്റെ വില വർദ്ധിക്കുന്നത് കണ്ട് സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗോൾഡ് ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF) നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനായിരിക്കും. ഇ ടി എഫ് എന്നത് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന ഒരു തരം മ്യൂച്വൽ ഫണ്ടാണ്. ഇത് ഓഹരി വിപണിയിൽ സാധാരണ ഓഹരികൾ പോലെ വ്യാപാരം ചെയ്യപ്പെടുന്നു. ഇവിടെ, ഭൗതിക സ്വർണത്തിന് പകരം ഡിമെറ്റീരിയലൈസ്ഡ് അല്ലെങ്കിൽ പേപ്പർ രൂപത്തിലുള്ള യൂണിറ്റുകളാണ് വാങ്ങുന്നത്. നിങ്ങൾ ഓഹരികളിൽ നിക്ഷേപിക്കുകയും, അവയുടെ വ്യാപാരത്തിനനുസരിച്ച് ഓരോ യൂണിറ്റിനും തത്തുല്യമായ പണം നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു.

ഇ ടി എഫുകളിൽ  നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വർണ്ണത്തിൻ്റെ ദീർഘകാല വരുമാനം സാധാരണയായി 10% വരെ മാത്രമാണ്. അതിനാൽ, ഇത് ഹ്രസ്വ-ഇടത്തരം നിക്ഷേപങ്ങൾക്ക് കൂടുതൽ അനുയോജ്യമാണ്. ഫണ്ട് മാനേജർമാരുടെ പ്രകടനം വിലയിരുത്തി, കുറഞ്ഞ ഫീസ് മാത്രം നോക്കാതെ മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കുക. വലിയ തുകകൾ നിക്ഷേപിക്കാനോ പതിവായി വ്യാപാരം നടത്താനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, സ്വർണ ഇ ടി എഫുകൾ മറ്റു സ്വർണ്ണാധിഷ്ഠിത നിക്ഷേപങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി ലാഭകരമാണ്. വ്യാപാരം ആരംഭിക്കുന്നതിന് മുൻപ് സ്വർണ്ണത്തിൻ്റെ വിലയിലെ മാറ്റങ്ങൾ നിരീക്ഷിക്കുക. ഓഹരികൾ പോലെ, വില കുറയുമ്പോൾ വാങ്ങി വില കൂടുമ്പോൾ വിൽക്കുന്നത് ലാഭകരമാണ്.

നേട്ടങ്ങൾ 

ഇതിൽ നിക്ഷേപിക്കുന്നതിലൂടെ പണിക്കൂലിയോ ജി എസ് ടി-യോ നൽകേണ്ടതില്ല. ഗോൾഡ് ഇ ടി എഫ് വഴി ഗോൾഡ് ബുളളിയനിലാണ് നിക്ഷേപം നടത്തുന്നത്. ഇതിൻ്റെ ഒരു യൂണിറ്റ് 1 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് തുല്യമാണ്. ഇ ടി എഫ് ഓഹരി വിപണിയിൽ വാങ്ങാനും വിൽക്കാനും ഒരു ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്.
സ്വർണത്തോടൊപ്പം ഗോൾഡ് ഇ ടി എഫി-ൻ്റെ വിലയും കൂടുകയും കുറയുകയും ചെയ്യുന്നു. അതായത്, സ്വർണ്ണത്തിൻ്റെ വില കൂടുമ്പോൾ ഗോൾഡ് ഇ ടി എഫിൻ്റെ ഒരു യൂണിറ്റിൻ്റെ വിലയും കൂടും. സ്വർണ്ണത്തിൻ്റെ വില കൂടുമ്പോൾ ഫിസിക്കൽ സ്വർണ്ണത്തിൽ നിന്ന് ലഭിക്കുന്ന അത്രയും ലാഭം ഗോൾഡ് ഇ ടി എഫിൽ നിന്നും ലഭിക്കും. 

എന്നാൽ ഫിസിക്കൽ സ്വർണ്ണത്തേക്കാൾ കൂടുതൽ ലാഭം ഗോൾഡ് ഇ ടി എഫിൽ നിന്ന് എങ്ങനെ ലഭിക്കുമെന്ന് നോക്കാം. ഫിസിക്കൽ സ്വർണ്ണം വിൽക്കുമ്പോൾ സ്വർണ്ണത്തിൻ്റെ മൂല്യം മാത്രമേ ലഭിക്കൂ, ജി എസ് ടി-ക്കും പണിക്കൂലിക്കും ചെലവായ പണം തിരികെ ലഭിക്കില്ല. ഗോൾഡ് ഇ ടി എഫിൽ ജി എസ് ടി-യോ പണിക്കൂലിയോ ഇല്ലാത്തതിനാൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള ഏറ്റവും ലാഭകരമായ മാർഗ്ഗമാണിത്.

ഇന്ത്യയിൽ സ്വർണ ഇ ടി എഫുകൾ എങ്ങനെ വാങ്ങാം?

ഓൺലൈനായി സ്വർണ ഇ ടി എഫുകൾ വാങ്ങുന്നത് വളരെ ലളിതമാണ്. ആദ്യമായി, ഒരു സ്റ്റോക്ക് ബ്രോക്കറുമായി ചേർന്ന് ഓൺലൈൻ ട്രേഡിംഗ്, ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കുക. ബ്രോക്കറുടെ ഓൺലൈൻ ട്രേഡിംഗ് പോർട്ടലിൽ നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന സ്വർണ ഇ ടി എഫ് തിരഞ്ഞെടുക്കുക. ഒറ്റത്തവണയായോ എസ് ഐ പി വഴിയോ നിക്ഷേപിക്കാം. നിശ്ചിത അളവിലുള്ള സ്വർണ ഇ ടി എഫ് യൂണിറ്റുകൾ വാങ്ങാനുള്ള ഓർഡർ നൽകുക. നിങ്ങളുടെ ഫോണിലോ ഇമെയിലിലോ സ്ഥിരീകരണ സന്ദേശം ലഭിക്കും. ലിങ്ക് ചെയ്ത സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ചെറിയ ഫീസ് ഈടാക്കി തുക ഡെബിറ്റ് ചെയ്യപ്പെടും.


ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടയുത്തുകയും ചെയ്യുക 

Gold ETFs offer a profitable way to invest in gold without making charges or GST. They mirror gold prices and are easily bought online with a demat account.

#GoldETF #Investment #Gold #Finance #StockMarket #Savings

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia