city-gold-ad-for-blogger

മൂന്ന് മാസത്തിന് ശേഷം എന്‍ എ ഹാരിസ് എംഎല്‍എയുടെ മകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ബംഗളൂരു: (www.kasargodvartha.com 14.06.2018) ബംഗളൂരു ശാന്തിനഗര്‍ എംഎല്‍എ എന്‍ എ ഹാരിസിന്റെ മകന് മൂന്ന് മാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബുധനാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് എന്‍ എ ഹാരിസ് എംഎല്‍എയുടെ മകന്‍ മുഹമ്മദ് ഹാരിസിന് ജാമ്യം അനുവദിച്ചത്. ബംഗളൂരുവിലെ ആഡംബര ഹോട്ടലില്‍ വ്യവസായിയുടെ മകനെ മര്‍ദിച്ച കേസില്‍ മൂന്ന് മാസമായി ജയിലില്‍കഴിയുകയായിരുന്നു മുഹമ്മദ് ഹാരിസ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ബംഗളൂരു യു ബി സിറ്റി മാളിലെ ആഡംബര ഹോട്ടലില്‍ വെച്ച് ഡോളര്‍ കോളനിയിലെ വ്യവസായിയായ ലോക്‌നാഥിന്റെ മകന്‍ വിദ്വതിനെ (33) മുഹമ്മദും കൂടെയുള്ളവരും ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വഴി തടസ്സപെടുത്തുന്ന രീതിയില്‍ മേശയുടെ മുകളില്‍ കാല്‍ കയറ്റിവെച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമായത്. കാലിന് പ്ലാസ്റ്റര്‍ ഇട്ടത് കൊണ്ടാണ് വിദ്വത് കാല്‍ മേശയുടെ മുകളില്‍ കയറ്റിവെച്ചിരുന്നത്.

മൂന്ന് മാസത്തിന് ശേഷം എന്‍ എ ഹാരിസ് എംഎല്‍എയുടെ മകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു


യൂത്ത് കോണ്‍ഗ്രസ് ബംഗളൂരു ജനറല്‍ സെക്രട്ടറി കൂടിയാണ് മുഹമ്മദ്. അക്രമവുമായി ബന്ധപ്പെട്ട് മുഹമ്മദിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ആറു വര്‍ഷത്തേക്ക് പുറത്താക്കുകയും ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും നീക്കുകയും ചെയ്തിരുന്നു.

അക്രമം നടത്തി രണ്ട് ദിവസത്തിന് ശേഷം മുഹമ്മദ് ഹാരിസ് ബംഗളൂരു പോലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു. കൂടെയുള്ളവരും ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്.

Keywords:  Karnataka, National, news, bail, High-Court, Assault, Attack, Hotel, case, Police, Jail, MLA, Bengaluru: High court to announce order on Mohammed Nalapad's bail plea today 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia