ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു
കൊല്‍ക്കത്ത: (www.kasargodvartha.com 19.04.2021) പശ്ചിമബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു. മാള്‍ഡ സ്ഥാനാര്‍ത്ഥി ഗോപാല്‍ സാഹയ്ക്കാണ് വെടിയേറ്റത്. അസംബ്ലി തിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ബംഗാളില്‍ ബൂത്ത്തല യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു ആക്രമണം.
ഗോപാല്‍ സാഹയ്ക്ക് കഴുത്തിനാണ് പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഉടന്‍ ഇദ്ദേഹത്തെ മാള്‍ഡ മെഡികല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു. സംഭവത്തിന് ശേഷം പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.
Keywords: News, Top-Headlines, Hospital, National, Treatment, Medical College, Attack, BJP, Bengal polls: BJP Malda candidate Gopal Chandra Saha shot at, hospitalized