ബംഗാളില്‍ വോടെടുപ്പിനിടെ വ്യാപക സംഘര്‍ഷം; വെടിവെയ്പില്‍ 4 പേര്‍ മരിച്ചു
കൊല്‍ക്കത്ത: (www.kasargodvartha.com 10.04.2021) ബംഗാളില്‍ നാലാം ഘട്ട വോടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. കുച്ച് ബിഹാറില്‍ പോളിങ് സ്റ്റേഷന് മുന്നില്‍ വോട് ചെയ്യാനെത്തിയവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയത്. ബിജെപി സ്ഥാനാര്‍ഥി ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി.
ബംഗാളില്‍ 11 മണിവരെ 16.65 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 44 മണ്ഡലങ്ങളിലാണ് വോടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും അക്രമ സംഭവങ്ങള്‍ റിപോര്‍ട് ചെയ്തതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
Keywords: Kolkata, News, National, Politics, Election, Death, Top-Headlines, West Bengal-Election-2021, Vote, Bengal polls: 4 shot dead in Cooch Behar