പശ്ചിമ ബംഗാളില്‍ തൊഴില്‍ സഹമന്ത്രിക്ക് നേരെ പെട്രോള്‍ ബോംബേറ്; ഗുരുതര പരിക്ക്, ആക്രമണത്തിന്റെ വീഡിയോ
കൊല്‍ക്കത്ത: (www.kasargodvartha.com 18.02.2021) പശ്ചിമ ബംഗാളില്‍ തൊഴില്‍ സഹമന്ത്രി സകീര്‍ ഹുസൈന് നേരെ പെട്രോള്‍ ബോംബേറ്. ആക്രമണത്തില്‍ മന്ത്രിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു. മന്ത്രിയെ വിദഗ്ധ ചികിത്സക്കായി കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിക്ക് ഒപ്പമുള്ള പതിമൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്.
നിംതിയ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ തുടങ്ങുന്നതിനിടെയാണ് അജ്ഞാതര്‍ ബോംബെറിഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്ക് പോകാനാണ് മന്ത്രി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
പശുക്കടത്തും അഴിമതിയും എതിര്‍ത്തതിനാണ് അക്രമമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി പ്രതികരിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. ജംഗീര്‍ പൂരില്‍ നിന്നുള്ള എം എല്‍ എയാണ് സകീര്‍ ഹുസൈന്‍.