city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓടിക്കൊണ്ടിരുന്ന പാചകവാതക ടാങ്കറില്‍ ചോര്‍ച്ച; ഡ്രൈവറുടെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം

ബല്‍ത്തങ്ങാടി:(www.kasargodvartha.com 11/03/2018) ഓടിക്കൊണ്ടിരുന്ന പാചകവാതക ടാങ്കറിലുണ്ടായ ചോര്‍ച്ച പരിഭ്രാന്തി പരത്തി. ഡ്രൈവറുടെ മനസാന്നിദ്ധ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി. ബെല്‍ത്തങ്ങാടി - മാതാന്താര്‍ റോഡില്‍ പനാകാജീനില്‍ വെച്ചാണ് ഓടിക്കൊണ്ടിരുന്ന പാചക വാതക ടാങ്കറില്‍ ചോര്‍ച്ചയുണ്ടായത്. മാര്‍ച്ച് ഒമ്പതിനാണ് സംഭവം.

ബംഗളൂരുവില്‍ നിന്ന് 11 ടണ്‍ പാചകവാതകവുമായി മംഗളൂരുവിലേക്ക് പോയ ടാങ്കര്‍ ലോറിയിലാണ് ചോര്‍ച്ചയുണ്ടായത്. ഉജ്ജിറെയില്‍ ഇന്ത്യന്‍ ഓട്ടോ ഗ്യാസ് പമ്പില്‍ നാല് ടണ്‍ വാതകം ഇറക്കിയിതിന് ശേഷം ബാക്കിയുള്ള വാതകവുമായി മംഗളൂരുവിലേക്ക് പോകുംവഴിയാണ് ചോര്‍ച്ചയുണ്ടായത്.
ഓടിക്കൊണ്ടിരുന്ന പാചകവാതക ടാങ്കറില്‍ ചോര്‍ച്ച; ഡ്രൈവറുടെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം

ഓടിക്കൊണ്ടിരിക്കെ സുരക്ഷാവാള്‍വില്‍ സമ്മര്‍ദം വര്‍ധിച്ചതാണ് ചോര്‍ച്ചയ്ക്ക് കാരണം. നാട്ടുകാരനായ നൗഫല്‍, റിയാസ്, നസീര്‍ എന്നിവരുടെ സഹായത്തോടെ ഡ്രൈവര്‍ അരുണ്‍ ടാങ്കറിന്റെ മുകളില്‍ കയറി സുരക്ഷാ വാള്‍വ് മരക്കഷ്ണം വെച്ച് അടയ്ക്കുകയായിരുന്നു. 500 മുതല്‍ 600 ലിറ്റര്‍ വരെ വാതകം ടാങ്കറില്‍ നിന്നും ചോര്‍ന്നിട്ടുണ്ടെന്നാണ് വിവരം.

ഹാസന്‍ സ്വദേശിയാണ് ടാങ്കര്‍ ഓടിച്ചിരുന്ന അരുണ്‍. ബെല്‍ത്തങ്ങാടി എത്തിയപ്പോള്‍ തന്നെ ചോര്‍ച്ച തുടങ്ങിയിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഗുരുവായനക്കര എത്തിയപ്പോഴാണ് ചോര്‍ച്ച വര്‍ധിച്ചതായി അരുണിന് മനസ്സിലായത്. എന്നാല്‍ നിരവധി കടകളും വാഹനങ്ങളും മജനവാസവും ഉള്ള സ്ഥലമായതിനാല്‍ അവിടെ നിര്‍ത്താതെ അരുണ്‍ മൂന്ന് കിലോമീറ്ററോളം അകലെ പനാകേജിനടുത്തുള്ള ശൂന്യമായ സ്ഥലത്ത് ടാങ്കര്‍ നിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചു. ടാങ്കറില്‍ നിന്നും വാതക ചോര്‍ച്ചയുണ്ടായ വാര്‍ത്ത അറിഞ്ഞതോടെ അടുത്തുണ്ടായിരുന്ന സ്‌കൂളുകളും കോളജുകളും അവധി നല്‍കി. സമീപ പ്രദേശങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചു അപകടം സാധ്യതയും കുറച്ചു. തുടര്‍ന്ന് മംഗളൂരു ഐപിസിഎല്‍, ഐ ഒ സി അധികൃതരും പഞ്ചല്‍കട്ടെ, ബെല്‍ത്തങ്ങാടി പോലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ദേശീയപാതയായതിനാല്‍ മംഗളൂരു, ഉജ്ജിറെ, ധര്‍മസ്ഥല, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. മുന്‍കരുതലെന്ന നിലയില്‍, കോല്‍പ്പേടബൈയില്‍ നിന്ന് മഡ്ദാക്കയിലേക്ക് വെള്ളിയാഴ്ച രാവിലെ രണ്ട് മണി മുതല്‍ ആറ് മണി വരെ വാഹന ഗതാഗതം നിര്‍ത്തിവെച്ചു.

ഉജ്ജിറെ, ബംഗളൂരു, ധര്‍മസ്ഥല എന്നിവിടങ്ങളിലേക്കുള്ള ട്രാന്‍സ്പോര്‍ട്ട്, ഹെവി വാഹനങ്ങള്‍ മന്ദ്യനാര്‍ - ബല്ലാമാജ - കല്ലേരി വഴി തിരിച്ചുവിട്ടു. ഇരുചക്രവാഹനങ്ങള്‍, ലൈറ്റ് വാഹനങ്ങള്‍ എന്നിവ മടന്ദ്യാര്‍ - കോല്‍പ്പടയബയല്‍ - ഗാര്‍ഡദി വഴി തിരിച്ചുവിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Karnataka, National, Driver, Vehicle, Police,Beltangady: Gas tanker drivers’ presence of mind averted major tragedy

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia