Arrested | 'ട്രക് ഡ്രൈവറെ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നു'; 7 പേര്‍ അറസ്റ്റില്‍
പട്‌ന: (www.kvartha.com) ബീഫ് കടത്തിയെന്ന് ആരോപിച്ച് ട്രക് ഡ്രൈവറെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുവെന്ന കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. മുഹമ്മദ് സഹീറുദ്ദീനാണ് മരിച്ചത്. ബുധനാഴ്ച രാത്രി ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം.
പൊലീസ് പറയുന്നത്: മുഹമ്മദ് സഹീറുദ്ദീന്റെ ട്രകില്‍ മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്ന കന്നുകാലികളുടെ എല്ലുകളാണുണ്ടായിരുന്നത്. സരണ്‍ ജില്ലയിലെ ഖോരി പാകര്‍ മേഖലയിലൂടെ ഇദ്ദേഹത്തിന്റെ ട്രക് കടന്നു പോകുമ്പോള്‍ വാഹനത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നു. തകരാറിലായ വാഹനം പരിശോധിക്കുന്നതിനിടെ സഹീറുദ്ദീന്റെ അടുത്തേക്ക് ഒരു സംഘമാളുകളെത്തി ട്രകിലുള്ളത് എന്താണെന്ന് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ട്രകില്‍ നിന്നും ദുര്‍ഗന്ധം പുറത്ത് വന്നതിനെ തുടര്‍ന്ന് ഇവര്‍ സഹീറുദ്ദീനെ മര്‍ദിക്കാനാരംഭിച്ചു. സഹിറുദ്ദീന്റെ ഒപ്പമുള്ള സഹായി ഖുര്‍ശിദ് അലി പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, കാലിനുള്ള ശസ്ത്രക്രിയക്ക് വിധേയനായതിനാല്‍ സഹീറുദ്ദീന് ഓടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഖുര്‍ശിദ് അലി ഫാക്ടറി ഉടമ മുഹമ്മദ് ഹൈദറിനെ വിവരമറിയിക്കുകയായിരുന്നു. മുഹമ്മദ് ഹൈദറിന്റെ ഫാക്ടറിക്ക് ലൈസന്‍സുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
അതേസമയം, ബീഫ് കടത്തുകയാണെന്ന് ആരോപിച്ച് പൊലീസിന്റെ മുന്നില്‍വെച്ചും ആള്‍ക്കൂട്ടം സഹിറുദ്ദീനെ മര്‍ദിച്ചുവെന്ന് മുഹമ്മദ് ഹൈദര്‍ പറഞ്ഞു. എന്നാല്‍, നിയമപരമായി പ്രവര്‍ത്തിക്കുന്ന തന്റെ ഫാക്ടറിയിലേക്ക് കന്നുകാലികളുടെ എല്ലുകള്‍ കൊണ്ടു വരികയായിരുന്നു സഹിറുദ്ദീനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, National, Bihar, Arrest, Arrested, Truck, Mob, Beef prejudice kills truck driver in Bihar, seven arrested.