ഒമിക്രോണ്‍: മുന്നൊരുക്കമില്ലാതെ നേരിടുന്നതിലും നല്ലത് നന്നായി തയാറായിരിക്കുന്നത്, ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാകണമെന്ന് ഡെല്‍ഹി എയിംസ് മേധാവി
ന്യൂഡെല്‍ഹി: (www.kasargodvartha.com 20.12.2021) ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്‍ഡ്യ സജ്ജമാകണമെന്ന മുന്നറിയിപ്പുമായി ഡെല്‍ഹി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. യുകെയില്‍ ഒമിക്രോണ്‍ കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്നൊരുക്കമില്ലാതെ നേരിടുന്നതിലും നല്ലത് നന്നായി തയാറായിരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുകെയിലെ പോലെ മോശം സാഹചര്യം വരാതിരിക്കട്ടെ എന്നു പ്രതീക്ഷിക്കുന്നതിനൊപ്പം കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഡോ. ഗുലേറിയ പറഞ്ഞു. ഒമിക്രോണിനെ കുറിച്ചു കൂടുതല്‍ വിവരശേഖരണം നടത്തണം. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുമ്പോള്‍ സസൂക്ഷ്മം നിരീക്ഷിച്ച് തയാറായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്‍ഡ്യയില്‍ ഒമിക്രോണ്‍ കേസുകള്‍ നൂറു കടന്ന സാഹചര്യത്തിലാണ് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്. യുകെയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗവ്യാപനത്തില്‍ 52 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച മാത്രം 82,886 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്.
Keywords: New Delhi, News, National, Top-Headlines, COVID-19, AIIMS, Omicron, Be prepared for any eventuality, says AIIMS chief amid surge in cases of Omicron variant
< !- START disable copy paste -->