city-gold-ad-for-blogger

ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്‌ക്കേഴ്‌സിന് 850 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ന്യൂഡല്‍ഹി:(www.kasargodvartha.com 24/10/2017) ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്‌ക്കേഴ്‌സിന് 850 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിഷ്രേന്‍ വിധി. ബി സി സി ഐ കൊച്ചി ടസ്‌ക്കേഴ്‌സിന് 850 കോടി രൂപ നല്‍കണമെന്ന് ആര്‍ബിട്രേഷന്‍ വിധി. ഐ പി എല്ലില്‍ നിന്ന് പുറത്താക്കിയതിനാണ് ബി.സി.സി.ഐ 850 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചത്.

2011 സീസണില്‍ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്‌സിനെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് ബിസിസിഐ പുറത്താക്കിയത്. മൊത്തം ഫീസിന്റെ പത്ത് ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും കൊച്ചി ടസ്‌ക്കേഴ്‌സിന് അത് ഹാജരാക്കാനായില്ല. തുടര്‍ന്ന് ടസ്‌ക്കേഴ്‌സുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്‌സ് ആര്‍ബിട്രേറ്ററിനെ സമീപിച്ചത്. 1560 കോടി രൂപക്കാണ് ടസ്‌കേഴ്‌സ് താരങ്ങളെ ലേലത്തിലെടുത്തത്.

ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്‌ക്കേഴ്‌സിന് 850 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

നേരത്തെ ബി സി സി ഐ 460 കോടി രൂപ നല്‍കാമെന്ന് കൊച്ചി ടസ്‌ക്കേഴ്‌സിനോട് പറഞ്ഞിരുന്നു. എന്നാല്‍ ടസ്‌ക്കേഴ്‌സ് ആ വാഗ്ദാനം നിരസിക്കുകയായിരുന്നു. ആര്‍ബിട്രേഷന്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് ബിസിസിഐക്ക് തിരിച്ചടിയാകും എന്നതിനാല്‍ കോടതിക്ക് പുറത്ത് വെച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിസിസിഐ ശ്രമിച്ചിരുന്നു. എന്നാലത്് വിജയിച്ചില്ല.

'നഷ്ടപരിഹാരമായി 850 കോടി രൂപ നല്‍കണമെന്നാണ് കൊച്ചി ടസ്‌ക്കേഴ്‌സിന്റെ ആവശ്യം. ഐ പി എല്‍ ഗവേണിങ് കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇനി ജനറല്‍ ബോഡിക്ക് മുന്നില്‍ ഇക്കാര്യം സമര്‍പിക്കും. അവരാണ് ഇരുകൂട്ടരെയും വിളിച്ച് സംസാരിക്കേണ്ടത്' ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Kochi, B C C I, Kochi tuskers, Supreme court, BCCI Set To Pay Massive Compensation To Kochi Tuskers 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia