ബണ്ട്വാളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു
Aug 22, 2013, 12:53 IST
ബണ്ട്വാ ള്‍: ബണ്ട്വാളിലെ പനേമാംഗലൂരില്‍ സിന്‍ഡിക്കേറ്റ് ബാങ്കിനു സമീപം ഓട്ടോറിക്ഷയും ഗുഡ്‌സ് റിക്ഷയും കൂട്ടിയിടിച്ച് നാലരവയസുള്ള പെണ്‍കുട്ടി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പനേമാംഗലൂര്‍ നന്ദവാരയിലെ മുഹമ്മദ് അഷ്‌റഫിന്റെ മകള്‍ ഫാത്വിമത്തുല്‍ തഫ്‌സീറയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആന്റി സൗദ ബാനുവിനേയും ബന്ധുവായ സക്കീനയേയും ബണ്ട്വാളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ച ഫാത്വിമത്തുല്‍ തഫ്സീറ സൗദ ഭാനുവിനോടൊപ്പം ഓട്ടോറിക്ഷയില്‍ വരികയായിരുന്നു. എതിരെ നിന്നും അമിത വേഗതയില്‍ വന്ന ഗുഡ്‌സ് റിക്ഷ ഓട്ടോയുടെ മുന്‍ഭാഗത്ത് വന്നിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഫാത്വിമത്തുല്‍ തഫ്സീറ ആന്റിയോടൊപ്പം നന്ദവാരയിലാണ് താമസം.
അപകടമുണ്ടായ വിവരമറിഞ്ഞയുടനെ ബണ്ട്വാള്‍ എസ്.ഐ. ശേഖറും സംഘവും അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ബണ്ട്വാള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Also Read: സോളാര്‍: സരിതയുടെ മൊഴി അട്ടമറിച്ചതായി കെ.സുരേന്ദ്രന്റെ ആരോപണം
Keywords: Accident, Death, Child, Injured, Hospital, Obituary, National, Bantwal,Panemangalur, Auto rickshaw, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.