city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Flex Board | പുത്തൂരിൽ ബി ജെ പി നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ച് ചെരുപ്പുമാലയിട്ട് ഫ്‌ലക്‌സ് ബോര്‍ഡ്; സംഭവം പാർടി സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നാലെ; സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

മംഗ്ളുറു: (www.kasargodvartha.com) കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ ബിജെപി സ്ഥാനാർഥി തോറ്റതിന് പിന്നാലെ പാർടി നേതാക്കൾക്ക് ആദരാഞ്ജലി നേർന്ന്, ചെരുപ്പുമാല ചാര്‍ത്തിയ നിലയില്‍ ഫ്‌ലക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, സംസ്ഥാന ബിജെപി അധ്യക്ഷനും മംഗ്ളുറു എംപിയുമായ നളിൻ കുമാർ കട്ടീൽ എന്നിവരുടെ ചിതങ്ങളാണ് ഫ്‌ലക്‌സ് ബോർഡിലുള്ളത്.

Flex Board | പുത്തൂരിൽ ബി ജെ പി നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ച് ചെരുപ്പുമാലയിട്ട് ഫ്‌ലക്‌സ് ബോര്‍ഡ്; സംഭവം പാർടി സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നാലെ; സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അപമാനകരമായ തോൽവിക്ക് കാരണക്കാരായ നിങ്ങൾ രണ്ടുപേർക്കും ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. താഴെ 'വേദനിക്കുന്ന ഹിന്ദു പ്രവർത്തകർ' എന്നും എഴുതിയിരിക്കുന്നു. പിന്നാലെ ഈ ബോർഡിന്റെ ചത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

പുത്തൂരിൽ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി ആശ തിമ്മപ്പയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോൺഗ്രസിന്റെ അശോക് കുമാർ റൈ വിജയിച്ചത്. ബിജെപി വിമതനായ അരുൺ കുമാർ പുത്തിലയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് അരുൺകുമാർ മത്സരത്തിനിറങ്ങിയത്. ഹിന്ദുത്വ സംഘടനകളും പിന്തുണയും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ് പറയുന്നത്.

Keywords: News, National, Karnataka, Election, Politics, Flex Board, BJP, Social Media, Viral, Banner with garland of slippers offers homage to BJP leaders.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia