city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പണം മുടക്കി ബാങ്ക് ലോക്കറില്‍ വസ്തുക്കള്‍ സൂക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മുതല്‍ നഷ്ടപ്പെട്ടാല്‍ ബാങ്ക് ഉത്തരവാദിയല്ലെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: (www.kasargodvartha.com 26.06.2017) ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച മുതല്‍ നഷ്ടപ്പെട്ടാല്‍ ബാങ്ക് ഉത്തരവാദിയല്ലെന്ന് റിസര്‍വ് ബാങ്ക്. പൊതുമേഖലാ ബാങ്കുകളിലെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്താല്‍ ബാങ്കുകള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്.

കുഷ് കാല്‍റ എന്ന അഭിഭാഷകന്റെ വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിന് ആര്‍ബിഐയും മറ്റു 19 പൊതുമേഖലാ ബാങ്കുകളും നല്‍കിയ മറുപടിയിലാണ് ഈ നിലപാട്. ജനങ്ങള്‍ പണം മുടക്കി സാധനങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ നല്‍കുമ്പോള്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന ഈ ഉപേക്ഷ നിലപാട് ഉപഭോക്തക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ബാങ്കുകളുടെ ഈ നിലപാടിനെതിരെ അഭിഭാഷകന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

പണം മുടക്കി ബാങ്ക് ലോക്കറില്‍ വസ്തുക്കള്‍ സൂക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മുതല്‍ നഷ്ടപ്പെട്ടാല്‍ ബാങ്ക് ഉത്തരവാദിയല്ലെന്ന് റിസര്‍വ് ബാങ്ക്


ഉത്തരവാദിത്തതോടെ വസ്തുക്കള്‍ സൂക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ സ്വര്‍ണ്ണമുള്‍പ്പെടെയുള്ളവ ഇന്‍ഷ്വര്‍ ചെയ്ത് വീട്ടില്‍ സൂക്ഷിച്ചാല്‍ മതിയല്ലോ എന്ന് അഭിഭാഷകന്‍ പരാതിയില്‍ പറയുന്നു. നിലവില്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ക്ക് എന്തെങ്കിലും കേടുപാട് സംഭവിച്ചാല്‍ നഷ്ട പരിഹാരം കണക്കാക്കുന്നതിനും പ്രത്യേക മാനദണ്ഡങ്ങള്‍ ഇല്ല. ലോക്കര്‍ സേവനവുമായി ബന്ധപ്പെട്ട് ബാങ്കും ഉപഭോക്താവുമായുള്ള ബന്ധം ഉടമസ്ഥനും വാടകക്കാരനും തമ്മിലുള്ളതാണെന്ന് ബാങ്കുകള്‍ പറയുന്നു. ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെങ്കിലും അതില്‍ സൂക്ഷിക്കുന്ന സാധനങ്ങളുടെ ഉത്തരവാദിത്വം ഉപഭോക്താവിന്റേത് മാത്രമായരിക്കുമെന്നാണ് ബാങ്കുകളുടെ നിലപാട്.

ഇടുപാടുകാര്‍ പ്രത്യേകം പണം മുടക്കിയാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ നല്‍കുന്നത്. എന്നാല്‍ ഔദാര്യമായി ചെയ്യുന്ന പ്രവൃത്തി പോലെയുള്ള നിലപാട് ആണ് ബാങ്ക് സ്വീകരിക്കുന്നത്. നേരത്തെ സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിച്ച എസ് ബി ഐക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

Keywords:  news, Top-Headlines, New Delhi, Bank, gold, cash, India, National, Banks have no liability for loss of valuables in lockers: RBI

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia