ബാങ്ക് ജീവനക്കാരുടെ 24 മണിക്കൂര്‍ അഖിലേന്ത്യ പണിമുടക്ക് തുടങ്ങി; കേരളത്തിലും ഇടപാടുകളെ ബാധിക്കും
Oct 22, 2019, 10:24 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 21.10.2019) രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. പൊതുമേഖല ബാങ്കുകളുടെ ലയനം, തൊഴില്‍ സുരക്ഷ, കിട്ടാക്കടത്തിന്റെ വീണ്ടെടുപ്പ് തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് സമരം. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയുമാണ് 24 മണിക്കൂര്‍ അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ചാ രാവിലെ ആറ് മണിക്ക് ആരംഭിച്ച സമരം ബുധനാഴ്ച രാവിലെ ആറ് മണി വരെ നീളും.
സമരം കേരളത്തിലും ഇടപാടുകളെ ബാധിച്ചേക്കും. അതേസമയം സമരം ജനത്തെ കാര്യമായി ബാധിക്കില്ലെന്നും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് ബാങ്കുകളുടെ അറിയിപ്പ്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും പണിമുടക്ക് ജനത്തെ കാര്യമായി തന്നെ ബാധിക്കും. ഞായറാഴ്ച അവധി കൂടാതെ വോട്ടെടുപ്പ് മൂലം തിങ്കളാഴ്ചയും ഇരു സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അവധിയായിരുന്നു.

Keywords: National, New Delhi, news, Bank, Strike, Employees, India, Kerala,
PMC Bank Scam Claims Its Fifth Victim as 73-Year-Old Dies of Heart Attack in Maharashtra
PMC Bank Scam Claims Its Fifth Victim as 73-Year-Old Dies of Heart Attack in Maharashtra