city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാർ 48 മണിക്കൂർ പണിമുടക്കിൽ; ഇടപാടുകൾ തടസപ്പെട്ടു; തുടര്‍ചയായ നാല് ദിവസത്തിൽ മൂന്ന് ദിവസവും പൊതുമേഖലാ ബാങ്കുകൾ അടഞ്ഞുകിടക്കും

ന്യൂഡെൽഹി: (www.kasargodvartha.com 16.12.2021) പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാർ നടത്തുന്ന 48 മണിക്കൂർ പണിമുടക്കിൽ ബാങ്കിങ് മേഖല ഏറെക്കുറെ നിശ്ചലമായി. ഓൾ ഇൻഡ്യ ബാങ്ക് ഓഫീസേഴ്‌സ് കോൻഫെഡറേഷൻ (എഐബിഒസി), ഓൾ ഇൻഡ്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ), നാഷനൽ ഓർഗനൈസേഷൻ എന്നിവയുൾപെടെ ഒമ്പത് ബാങ്ക് യൂനിയനുകളുടെ കൂട്ടായ്‌മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻ (യുഎഫ്‌ബിയു) ആണ് രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാർ 48 മണിക്കൂർ പണിമുടക്കിൽ; ഇടപാടുകൾ തടസപ്പെട്ടു; തുടര്‍ചയായ നാല് ദിവസത്തിൽ മൂന്ന് ദിവസവും പൊതുമേഖലാ ബാങ്കുകൾ അടഞ്ഞുകിടക്കും

പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക് ക്ലിയറൻസ്, ലോൺ തുടങ്ങിയ സേവനങ്ങളെ സമരം ബാധിച്ചിട്ടുണ്ട്. എന്നാൽ എടിഎമുകൾ സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ടെങ്കിലും വൈകാതെ ഇതിനെയും ബാധിച്ചേക്കും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ ഉൾപെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പണിമുടക്ക് കാരണം തങ്ങളുടെ ശാഖകളിലെ സേവനങ്ങളെ ബാധിച്ചേക്കുമെന്ന് ഉപഭോക്താക്കളെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഞായറും അവധിയായതിനാല്‍ തുടര്‍ചയായ നാല് ദിവസത്തിൽ മൂന്ന് ദിവസവും പൊതുമേഖലാ ബാങ്കുകൾ അടഞ്ഞുകിടക്കും.


രാഷ്ട്ര നിർമാണത്തിൽ നിർണായക പങ്ക് വഹിക്കുന്ന പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള സർകാർ തീരുമാനത്തിനെതിരെയാണ് പണിമുടക്കെന്ന് എഐബിഇഎ ജനറൽ സെക്രടറി സി എച് വെങ്കിടാചലം പറഞ്ഞു. രണ്ട് ദിവസത്തെ പണിമുടക്കിൽ രാജ്യത്തൊട്ടാകെ ഏഴ് ലക്ഷത്തോളം പേർ പങ്കെടുക്കുന്നുണ്ടെന്ന് എഐബിഒസി ജനറൽ സെക്രടറി സൗമ്യ ദത്ത അവകാശപ്പെട്ടു.
Keywords : National, New Delhi, News, Top-Headlines, Bank, Strike, Employees, ATM, Bank employees go on two-day strike < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia