city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാംഗളൂരുവില്‍ കാറപകടത്തില്‍ മരിച്ച മേല്‍പ്പറമ്പ് സ്വദേശിയുടെ ഖബറക്കം വെള്ളിയാഴ്ച

കാസര്‍കോട്: (www.kasargodvartha.com 24.04.2014) ബാംഗളൂരുവില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് മരിച്ച വ്യവസായി മേല്‍പ്പറമ്പിലെ മുഹമ്മദ് ഷരീഫിന്റെ(50) മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ചൗക്കി ബദര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പോസ്റ്റു മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്കു പുറപ്പെട്ടിട്ടുണ്ട്. രാത്രി 12 മണിയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം സഹോദരന്‍ മുഹമ്മദ് കുഞ്ഞിയുടെ ചൗക്കിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനുവെക്കും.
മൃതദേഹത്തെ മുഹമ്മദ് കുഞ്ഞിയും മറ്റൊരു സഹോദരന്‍ അബ്ദുല്ലയും എന്‍ജിനീയര്‍ എം.കെ. മുണ്ടോളും മറ്റു ബന്ധുക്കളും അനുഗമിക്കുന്നു.

ബാംഗളൂരുവില്‍ കാറപകടത്തില്‍ മരിച്ച മേല്‍പ്പറമ്പ് സ്വദേശിയുടെ ഖബറക്കം വെള്ളിയാഴ്ച
File Photo
അപകടത്തില്‍ പരിക്കേറ്റ മുഹമ്മദ് ഷരീഫിന്റെ ഭാര്യയും മക്കളും അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ക്രിക്കറ്റില്‍ റണ്‍സെടുക്കുന്നതു പോലെ തന്നെ പ്രാധാന്യമുണ്ട് വോട്ടിനും: സച്ചിന്‍ തെണ്ടുല്‍കര്‍
Keywords: Kasaragod, Accident, National, Car, Melparamba, Postmortem report, Kerala, Mohammed Shareef

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia