ഐ ഫോണ്‍ എക്‌സ് വാങ്ങാന്‍ യുവാവ് പോയത് കുതിരപ്പുറത്ത്
Nov 4, 2017, 13:10 IST
പൂനെ: (www.kasargodvartha.com 04.11.2017) ഐ ഫോണ്‍ എക്‌സ് വാങ്ങാന്‍ യുവാവ് പോയത് കുതിരപ്പുറത്ത്. മുംബൈ താനെയിലെ പല്ലിവാളാണ് ഐ ഫോണ്‍ വാങ്ങാന്‍ കുതിരപ്പുറത്തു പോയി വ്യത്യസ്തനായത്. 'ഐ ലവ് ഐ ഫോണ്‍' എന്ന് എഴുതിയ പ്ലക്കാര്‍ഡും പിടിച്ച് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയിലായിരുന്നു രാജകീയ യാത്ര. മൊബൈല്‍ കടയിലെത്തിയ പല്ലിവാളിന് കുതിരപ്പുറത്ത് വച്ച് തന്നെ കടയുടമ ആശിഷ് താക്കര്‍ പുതിയ ഐ ഫോണ്‍ കൈമാറി.
ഐ ഫോണ്‍ സ്വന്തമാക്കിയതിലും സംഭവത്തിന് വാര്‍ത്താ പ്രധാന്യവും ലഭിച്ചതിലും ത്രില്ലടിച്ചിരിക്കയാണ് പല്ലിവാള്‍. ആപ്പിള്‍ ഐ ഫോണ്‍ ശ്രേണിയിലെ പുതിയ മോഡല്‍ എക്‌സിന് വിപണിയില്‍ വലിയ ഡിമാന്‍ഡാണ്. ഐ ഫോണ്‍ 8, എക്‌സ് എന്നീ മോഡലുകള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. എന്നാല്‍ ഐ ഫോണ്‍ എക്‌സിനാണ് ഡിമാന്‍ഡ്. 89,000 മുതല്‍ 102,000 വരെയാണ് ഫോണിന്റെ വിപണി വില.

Keywords: National, News, Top-Headlines, Phone X, Band, baaja, iPhone X: Mumbai man rides horse to Apple store to buy new phone.