city-gold-ad-for-blogger

കര്‍ണാടകയിലെ കമ്പളപ്പോത്തുകള്‍ക്ക് സുപ്രീം കോടതിയുടെ മൂക്കുകയര്‍

മംഗളൂരു: (www.kasargodvartha.com 15.11.2014) കര്‍ണാടകയിലും പോത്തോട്ടത്തിന് നിരോധനം വരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മംഗളൂരു അടക്കമുള്ള തീരപ്രദേശങ്ങളിലെ ഉത്സവ പരിപാടികളിലെ പ്രധാന ഇനമായ കമ്പള (പോത്തോട്ടം) നിരോധിക്കാന്‍ പോകുന്നത്.

2014 മെയ് ഏഴിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഉഡുപ്പി ജില്ലാ ഭരണകൂടം നടപ്പാക്കുന്നതോടെ 2015 മാര്‍ച്ച് 28 വരെ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ പദ്ധതിയിട്ടിരുന്ന കമ്പള മത്സരങ്ങള്‍ ഒഴിവാക്കേണ്ടതായിവരും. ഇന്ത്യന്‍ മൃഗസംരക്ഷണ ബോര്‍ഡാണ് പോത്തോട്ടം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

കര്‍ണാടകയിലെ കമ്പളപ്പോത്തുകള്‍ക്ക് സുപ്രീം കോടതിയുടെ മൂക്കുകയര്‍കര്‍ണാടകയില്‍ ഇപ്പോള്‍ പോത്തോട്ടത്തിന്റെ സീസണാണ്. കര്‍ണാടകയ്ക്ക് പുറമെ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും പോത്തോട്ട മത്സരം നടന്നുവരുന്നുണ്ട്. കേരളത്തില്‍ മഞ്ചേശ്വരം താലൂക്കിലെ  വിവിധ സ്ഥങ്ങളില്‍ മത്സരം നടക്കുന്നുണ്ട്. അതേസമയം പോത്തോട്ട മത്സര നിരോധനത്തിനെതിരെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.



Keywords: Karnataka, court, National, Ban on Kambala, Supreme Court order to be followed.  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia