city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Lakshya Sen | ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്: കോമൺവെൽത് ഗെയിംസിൽ 20-ാം വയസിൽ സ്വർണം നേടിയ ലക്ഷ്യ സെൻ വീണ്ടും ചരിത്രം രചിക്കുമോ?

ടോക്യോ: (www.kasargodvartha.com) ജപാനിലെ ടോക്യോയിൽ ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന ലോക ബാഡ്മിന്റൺ ചാംപ്യൻഷിപിൽ ഇൻഡ്യയുടെ തുറുപ്പ് ചീട്ടാണ് ലക്ഷ്യ സെൻ. 2021ൽ ഹുൽവയിൽ നടന്ന ലോക ചാംപ്യൻഷിപ് അരങ്ങേറ്റത്തിൽ വെങ്കലം നേടിയ ഈ 20-കാരൻ ഇത്തവണ സ്വർണം നേടാനായിരിക്കും ശ്രമിക്കുക. കോമൺവെൽത് ഗെയിംസിൽ പുരുഷ സിംഗിൾസ് സ്വർണം നേടിയതിന് ശേഷം ആത്മവിശ്വാസത്തോടെയാണ് സെൻ ടോക്യോയോയിലെത്തുന്നത്. ഈ സീസണിൽ പ്രമുഖ താരം വിക്ടർ അക്‌സൽസനെ തോൽപിച്ച ഏക കളിക്കാരൻ കൂടിയാണ് ഇദ്ദേഹം.
  
Lakshya Sen | ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്: കോമൺവെൽത് ഗെയിംസിൽ 20-ാം വയസിൽ സ്വർണം നേടിയ ലക്ഷ്യ സെൻ വീണ്ടും ചരിത്രം രചിക്കുമോ?

മലേഷ്യയുടെ സെ യോങ് എൻജിയെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ കോമൺവെൽത് ഗെയിംസിന്റെ അവസാന ദിനത്തിൽ സ്വർണ മെഡൽ നേടിയത്. 19-21, 21-9, 21-16 എന്ന സ്കോറിനായിരുന്നു താരം ജയിച്ചത്. ലക്ഷ്യ സെൻ ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയാണ്. അദ്ദേഹത്തിൻറെ പശ്ചാത്തലവും ബാഡ്മിന്റണുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. മുത്തച്ഛനെ അൽമോറയിലെ ബാഡ്മിന്റണിന്റെ പിതാവ് എന്നാണ് വിളിക്കുന്നത്. പിതാവ് ഡികെ സെൻ ദേശീയതല പരിശീലകൻ കൂടിയാണ്. സഹോദരൻ ചിരാഗ് സെനും അന്താരാഷ്ട്ര തലത്തിൽ ബാഡ്മിന്റൺ കളിച്ചിട്ടുണ്ട്. വെറും നാല് വയസ് മുതൽ അച്ഛന്റെ മേൽനോട്ടത്തിൽ ലക്ഷ്യ കോർടിലേക്ക് പോയിത്തുടങ്ങി.

ദേശീയ തലത്തിൽ നിരവധി ജൂനിയർ ചാംപ്യൻഷിപുകൾ ലക്ഷ്യ സെൻ നേടിയിട്ടുണ്ട്. വെറും 15 വയസുള്ളപ്പോൾ, അദ്ദേഹം അണ്ടർ 19 ചാംപ്യനായി. 2016ലെ ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപിൽ വെങ്കല മെഡലും നേടിയിരുന്നു. ഇതിനുശേഷം, 2017-ൽ ഇൻഡ്യ ഇന്റർനാഷണൽ സീരീസും യുറേഷ്യൻ ബൾഗേറിയൻ ഓപണും നേടി വാർത്തകളിൽ ഇടം നേടി. 2018ൽ ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപും സ്വന്തമാക്കിയിരുന്നു.

Keywords:  International, Sports, News, Top-Headlines, Gold, Commonwealth-Games, World-Badminton-Championships, National,  Badminton World Championships: Lakshya Sen's Profile.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia