New Movie | അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരുടെ 'ബഡേ മിയാന്‍, ഛോട്ടേ മിയാന്‍' എത്തുന്നു, പ്രതിനായകനായി പൃഥിരാജും; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
മുംബൈ: (www.kasargodvartha.com) 'ബഡേ മിയാന്‍, ഛോട്ടേ മിയാന്‍' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ലെ ഈദ് റിലീസ് ആയി ചിത്രം തീയേറ്ററുകളിലെത്തും. ഏപ്രില്‍ പത്തിനോ പതിനൊന്നിനോ ആയിരിക്കും ഈ തീയതി. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
യൂറോപും യുഎഇയുമൊക്കെ ലൊകേഷനുകള്‍ ആയിരുന്ന ചിത്രത്തിന്റെ ഷൂടിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ബഡേ മിയാന്‍, ഛോട്ടേ മിയാന്‍'. കബീര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഹിന്ദിയില്‍ പൃഥ്വിരാജിന്റെ നാലാമത്തെ ചിത്രമാണിത്. അയ്യാ, ഔറംഗസേബ്, നാം ഷബാന എന്നിവയാണ് ബോളിവുഡില്‍ പൃഥ്വിയുടെ മുന്‍ ചിത്രങ്ങള്‍. ജാക്കി ഭഗ്‌നാനിയും ദീപ്ശിഖ ദേശ്മുഖും ചേര്‍ന്ന് നിര്‍cിക്കുന്ന ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയും മാനുഷി ഛില്ലാറും അലയ എഫും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Keywords: Mumbai, News, National, Movie, Cinema, Prithviraj, Akshay kumar, Tiger Shroff, Actor, Bade Miyan Chote Miyan Release Date: Akshay Kumar and Tiger Shroff’s Actioner to Hit Theatres on Eid.