ജനിക്കുന്നതിന് മുമ്പേ വിലയുറപ്പിക്കുന്നു, ആശുപത്രി രേഖയില്‍ കുട്ടി മരിച്ചതായി വിവരം, പിറന്ന് വീഴും മുമ്പേ കുട്ടികളെ വില്‍ക്കുന്ന സംഘം പിടിയില്‍
Dec 23, 2017, 13:41 IST
ഹൈദരാബാദ്:(www.kasargodvartha.com 23/12/2017) ജനിക്കുന്നതിന് മുമ്പേ വിലയുറപ്പിക്കുന്നു, ആശുപത്രി രേഖയില്‍ കുട്ടി മരിച്ചതായി വിവരം, പിറന്ന് വീഴും മുമ്പേ കുട്ടികളെ വില്‍ക്കുന്ന സംഘം പിടിയില്‍. എന്‍ഡിടിവി നടത്തിയ അന്വേഷണത്തിനൊടുവില്‍ ഹൈദരാബാദില്‍ നിന്നുമാണ് ഈ സംഘം വലയിലായത്. രവി എന്നാളെയും കൂടെയുണ്ടായിരുന്ന കൂട്ടാളികളെയുമാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
എന്‍ഡിടിവി നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് സംഭവം പുറം ലോകമറിയുന്നത്. സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായി എന്‍ഡിടിവി സംഘം ഹൈദരാബൈദില് ഓഫീസ് തുടങ്ങുകയും കുട്ടിയെ വാങ്ങാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രവിയും അദ്ദേഹത്തിന്റെ ഭാര്യയും കൂടി ഓഫീസില്‍ വരികയും അവരുടെ ഗര്‍ഭസ്ഥ ശിശുവിനെ വില്ക്കാന് താത്പര്യപ്പെടുകയുമായിരുന്നു. അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെ ഉദരത്തിലുള്ളത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതായും ഒരാഴ്ചയ്ക്കുള്ളില്‍ കുഞ്ഞിനെ നല്കാന് കഴിയുമെന്നും രവി വെളിപ്പെടുത്തി.
ഈ കുട്ടി കൂടാതെ തന്റെ സഹോദരിക്ക് മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ടെന്നും സമ്മതമെങ്കില്‍ അവരെ നല്‍കാമെന്നും രവി പറയുകയും ചെയ്തു. ഇതിന് ശേഷം ആറ് മാസം കഴിഞ്ഞ് കുട്ടികളെ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് രവി വീണ്ടും എന്‍ഡിടിവി സംഘത്തെ സമീപിച്ചു. ഇതോടെ ഇയാള്‍ പെണ്‍കുട്ടികളെ വില്‍ക്കുന്ന സംഘത്തിന്റെ ഇടനിലക്കാരനാണെന്ന് ഉറപ്പായി. ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മുമ്പ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും വിവരം ലഭിച്ചു. ഉയര്‍ന്ന രാഷ്ട്രീയ ബന്ധത്തിന്റെ മറ പറ്റിയാണ് രവിയുടെ ഈ ഇടപാട്. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെയാണ് സംഘം വാങ്ങുന്നത്.
രവിക്കെതിരെ വ്യക്തമായ തെളിവ് ലഭിച്ചതോടെ എന്‍ഡിടിവി സംഘ് രവിയെ കുടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കുട്ടിയെ ആവശ്യപ്പെട്ട രവിയെ എന്‍ഡിടിവി സംഘം നിയോഗിച്ച ഒരാള്‍ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച രവി ഹൈദരാബാദില്‍ നിന്ന് 80 കിലോമീറ്റര്‍ മാറി സ്വകാര്യ ആശുപത്രിയിലേക്ക് അയാളെ കൊണ്ടുപോവുകയും സ്വന്തം കുട്ടിയാണെന്ന് അവകാശപ്പെട്ട് അഞ്ച് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കാണിക്കുകയും വില്ക്കാന് ഒരുക്കമാണെന്ന് അറിയിക്കുകയും ചെയ്തു.
കുട്ടിയുടെ വിലയായി 80000 രൂപയും കുട്ടി പ്രസവത്തോടെ മരിച്ചു പോയന്ന് റിപ്പോര്‍ട്ട് നല്‍കുന്നതിന് നഴ്സിനും പ്രസവ ശുശ്രൂഷയ്ക്ക് 50,000 രൂപയും നല്‍കണമെന്നും രവി ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം ഹൈദരാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് കുട്ടിയെ കൈമാറാമെന്ന് രവി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിടിവി ന്യൂസ് സംഘം പോലീസിനെ വിവരം അറിയിക്കുകയും കുഞ്ഞിനെ കൈമാറുന്ന ദിവസം പോലീസും സംഘത്തോടൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. കൈമാറ്റം നടക്കുന്ന സമയം പോലീസ് സംഘം രവിയെയും അയാളുടെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ സ്ത്രീയെയും കൂടെയുണ്ടായിരുന്ന മറ്റ് നാല് സഹായികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Police, Crime, Hospital, Baby, Selling, Arrest, ND TV, Baby Trafficking Racket Busted In Hyderabad, Girls Being Sold Even Before Birth,Top-Headlines,