city-gold-ad-for-blogger

ബാബരി മസ്ജിദ്; അന്തിമ വാദം കേള്‍ക്കല്‍ ചൊവാഴ്ച്ച ആരംഭിക്കും

ന്യൂഡല്‍ഹി:(www.kasargodvartha.com 05/12/2017) ബാബരി മസ്ജിദ് അന്തിമ വാദം കേള്‍ക്കല്‍ ചൊവാഴ്ച്ച ആരംഭിക്കും. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് 25 വര്‍ഷം ബുധനാഴ്ച്ച  പൂര്‍ത്തിയാവുകയാണ്. 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ13 അപ്പീലുകളാണ് സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ളത്. ഈ 13 അപ്പീലുകളും ചൊവാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൊവാഴ്ച്ച  ഉച്ചയ്ക്ക് രണ്ടു മണിക്ക് വാദം കേള്‍ക്കും.

അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി കേസിലെ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡ്, നീര്‍മോഹി അഖാര, രാമ ക്ഷേത്രം നിര്‍മാണം എന്നിവയ്ക്കു വീതിച്ചു നല്‍കി 2010ല്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വസ്തുതകള്‍ കണക്കിലെടുക്കാതെയുള്ള ഈ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡ് സ്വീകരിച്ചത്.

ബാബരി മസ്ജിദ്; അന്തിമ വാദം കേള്‍ക്കല്‍ ചൊവാഴ്ച്ച ആരംഭിക്കും

ഇതിന്റെ അടിസ്ഥാനത്തില്‍ ബാബരി പ്രശ്‌നം ബന്ധപ്പെട്ട കക്ഷികള്‍ കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Court, High-Court, Case, Supreme court, Babri final hearing in SC from today,Top-Headlines.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia