city-gold-ad-for-blogger

ഭക്ഷ്യയെണ്ണ കമ്പനിയായ രുചി സോയയെ ഏറ്റെടുത്ത് പതഞ്ജലി

ന്യൂഡല്‍ഹി:(www.kasargodvartha.com 12/04/2019) ഭക്ഷ്യയെണ്ണ കമ്പനിയായ രുചി സോയയെ ഏറ്റെടുത്ത് പതഞ്ജലി. ഇതോടെ വളരെ നാളുകളായി തുടര്‍ന്നു വന്ന വിലപേശലുകള്‍ക്കാണ് വിരാമമായത്. രാജ്യത്തെ മുന്‍നിരയിലെ ഭക്ഷ്യയെണ്ണ കമ്പനിയായ രുചി സോയ കടക്കെണിയിലായതോടെയാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. രുചി സോയയെ ഏറ്റെടുക്കാനുളള ബിഡിങ്ങില്‍ അവസാന ഘട്ടത്തില്‍ അദാനി ഗ്രൂപ്പും പതഞ്ജലിയുമാണ് ഉണ്ടായത്.

ഭക്ഷ്യയെണ്ണ കമ്പനിയായ രുചി സോയയെ ഏറ്റെടുത്ത് പതഞ്ജലി

അദാനി ഗ്രൂപ്പിന് കീഴിലെ അദാനി വില്‍മര്‍ ബിഡില്‍ 4,100 കോടി രൂപ രുചി സോയയ്ക്ക് വിലപറഞ്ഞപ്പോള്‍ പതഞ്ജലി ഗ്രൂപ്പ് 4,150 കോടി രൂപയാണ് വാഗ്ദാനം ചെയ്തു. പിന്നീട് 200 കോടി രൂപ ഉയര്‍ത്തി 4,350ല്‍ എത്തിച്ചു.

ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകണമെങ്കില്‍ ബാങ്കുകളുടെ സമിതി അംഗീകരിക്കേണ്ടതുണ്ട്. രുചി സോയയ്ക്ക് ലഭിക്കുന്ന 4,350 കോടിയില്‍ 4,235 കോടി രൂപയും ബാങ്കുകളിലെ കടം തീര്‍ക്കാന്‍ ഉപയോഗിക്കണം. 115 കോടി രൂപ മാത്രമായിരിക്കും കമ്പനിക്ക് ഓഹരിയായി ലഭിക്കുകയുള്ളൂ.

രുചി സോയെ ഏറ്റെടുക്കുന്നതോടെ ഭക്ഷ്യയെണ്ണ വിപണിയില്‍ 14 ശതമാനം വിപണി വിഹിതവുമായി പതഞ്ജലി രണ്ടാം സ്ഥാനത്തേക്ക് എത്തും. നിലവില്‍ 19 ശതമാനം വിപണി വിഹിതമുളള അദാനി വില്‍മറിനാണ് ഒന്നാം സ്ഥാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Business, Pathanjali, Purchase, Baba Ramdev's Patanjali raises bid value to Rs 4,350 cr to take over Ruchi Soya

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia