അയോധ്യ വിധി; അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കണോ വേണ്ടയോ എന്ന് 26ന് തീരുമാനിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്
Nov 10, 2019, 18:33 IST
ലഖ്‌നൗ: (www.kasargodvartha.com 10.11.2019) ആയോധ്യ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നിര്‍ണായക വിധി പുറത്തുവന്നതിന് പിന്നാലെ, തങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന് ഈ മാസം 26ന് തീരുമാനിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്. 26ന് ബോര്‍ഡിന്റെ ജനറല്‍ ബോഡി യോഗം നടക്കുമെന്നാണ് സൂചന. ഈ യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് യുപി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹ് മദ് ഫറൂഖിയാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കിയത്.
13നായിരുന്നു യോഗം നടക്കേണ്ടിയുരുന്നതെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ടെന്ന് ഫറൂഖി പറഞ്ഞു. എന്നാല്‍ സ്ഥലം ഏറ്റെടുക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കിയേക്കുമെന്നും ശരിയായ സന്ദേശം നല്‍കുന്ന തീരുമാനമെടുക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥലം ഏറ്റെടുത്ത് പള്ളിയോട് ചേര്‍ന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനവും കൂടി പണിയാമെന്ന അഭിപ്രായവും ഉയര്‍ന്ന് വരുന്നുണ്ട്. കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും വിധി ചോദ്യം ചെയ്യുകയില്ലെന്നും ഫറൂഖി വീണ്ടും വ്യക്തമാക്കി.
ശനിയാഴ്ചയാണ് ബാബരി - രാമജന്മഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. നിലവിലുള്ള 2.78 ഏക്കര്‍ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാമെന്നും പകരം മുസ്ലിം പള്ളി പണിയാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ച് ഏക്കര്‍ അനുവദിക്കണമെന്നുമായിരുന്നു ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന്റെ വിധി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: National, palli, Education, news, Babari-Masjid, case, High-Court, Ayodhya verdict: Sunni Waqf Board likely to take decision on accepting land on Nov. 26