city-gold-ad-for-blogger

ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളില്‍ അയോധ്യ വിധി പ്രധാന ചര്‍ച്ച വിഷയമാക്കേണ്ടെന്ന തീരുമാനവുമായി ബിജെപി

പട്‌ന: (www.kasargodvartha.com 01.10.2020) ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളില്‍ അയോധ്യ വിധി പ്രധാന ചര്‍ച്ച വിഷയമാക്കേണ്ടെന്ന തീരുമാനവുമായി ബിജെപി. മുതിര്‍ന്ന നേതാക്കള്‍ക്ക് അനുകൂലമായി അണികളില്‍ ചര്‍ച്ചയുണ്ടാകുന്നത് സംഘടനയില്‍ കൂടുതല്‍ വിഭാഗിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനവിഷയങ്ങളില്‍ തന്നെ ഊന്നി പ്രചാരണം സംഘടിപ്പിച്ചാല്‍ മതിയെന്നാണ് ബിജെപി ദേശിയ നേത്യത്വത്തിന്റെ നിലപാട്. 

മുതിര്‍ന്ന ബിജെപി നേതാക്കളെ അടക്കം അവഗണിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ത്തുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും ബിഹാറിലെ പാര്‍ട്ടിയില്‍ ഉണ്ട്. പാര്‍ട്ടിക്ക് പുറത്ത് പോയ ശത്രുഘന്‍ സിന്‍ഹ അടക്കമുള്ളവര്‍ ഇവരുടെ ശക്തി വിമത സ്വരമായ് ഉയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുകയാണ്. ഇതെല്ലാം മുന്‍ കൂട്ടികണ്ടാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തിരുമാനം.

ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളില്‍ അയോധ്യ വിധി പ്രധാന ചര്‍ച്ച വിഷയമാക്കേണ്ടെന്ന തീരുമാനവുമായി ബിജെപി

Keywords: News, National, Top-Headlines, BJP, Politics, election, Bihar-Election-2020, Ayodhya verdict should not be the main topic of discussion in elections including Bihar: BJP

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia