city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Salary Hike | ജീവനക്കാർക്ക് സന്തോഷ വാർത്ത: ഇന്ത്യയിൽ ഈ വർഷം ശമ്പളം ശരാശരി 10.2% വർധിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡെൽഹി: (www.kasargodvartha.com) 2023-ൽ ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പളം ശരാശരി 10.2 ശതമാനം വർധിക്കുമെന്ന് റിപ്പോർട്ട്. പ്രധാനമായും ഇ-കൊമേഴ്‌സ്, പ്രൊഫഷണൽ സേവനങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ മേഖലകളിലാണ് ശമ്പള വർധനവ് പ്രതീക്ഷിക്കുന്നത്. 2023-ലെ 10.2 ശതമാനം വർധനവ് 2022-ലെ 10.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്. പക്ഷേ ഇപ്പോഴും ഇരട്ട അക്കത്തിലാണെന്ന് പ്രൊഫഷണൽ സേവന സംഘടനയായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ 'ഫ്യൂച്ചർ ഓഫ് പേ' 2023 റിപ്പോർട്ട് വ്യക്തമാക്കുന്നു.

Salary Hike | ജീവനക്കാർക്ക് സന്തോഷ വാർത്ത: ഇന്ത്യയിൽ ഈ വർഷം ശമ്പളം ശരാശരി 10.2% വർധിക്കുമെന്ന് റിപ്പോർട്ട്

ബ്ലൂകോളർ ഒഴികെയുള്ള എല്ലാ ജോലി തലങ്ങളിലും 2022 ലെ യഥാർത്ഥ വർധനയെ അപേക്ഷിച്ച് 2023 ൽ പ്രതീക്ഷിക്കുന്ന ശമ്പള വർധനവ് അല്പം കുറവാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തി. ഏറ്റവും വലിയ ശമ്പള വർധനയുള്ള ആദ്യ മൂന്ന് മേഖലകൾ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ഇ-കൊമേഴ്‌സ് 12.5 ശതമാനവും പ്രൊഫഷണൽ സേവനങ്ങളിൽ 11.9 ശതമാനവും ഐടി രംഗത്ത് 10.8 ശതമാനവും ശമ്പള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

2022 ഡിസംബർ മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിൽ 150-ലധികം മേധാവികളുമായും എച്ച്ആർഒമാരുമായും സർവേ നടത്തിയതിനെ അടിസ്ഥാനമാക്കിയുള്ളതാണ് റിപോർട്ട്. പ്രധാന തൊഴിൽ മേഖലകളിലും പദവികളിലും ഡിമാൻഡ് തുടരുന്നുവെന്നും റിപ്പോർട്ട് വെളിപ്പെടുത്തി. റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ നിലവിലെ ടാലന്റ് മാർക്കറ്റ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, ഇത് പ്രധാനമായും ആഗോള സാമ്പത്തിക പ്രവണതകൾ, സാങ്കേതിക മുന്നേറ്റങ്ങൾ, മാറുന്ന ജീവനക്കാരുടെ പ്രതീക്ഷകൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ളതാണ്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരുമ്പോൾ, വിവിധ വ്യവസായങ്ങളിൽ കഴിവുള്ള ആളുകൾക്കുള്ള മത്സരം ശക്തമാവുകയാണ്. പുനരുപയോഗ ഊർജം, ഇ-കൊമേഴ്‌സ്, ഡിജിറ്റൽ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, ടെലികമ്മ്യൂണിക്കേഷൻ, വിദ്യാഭ്യാസ സേവനങ്ങൾ, റീട്ടെയിൽ, സാമ്പത്തിക സാങ്കേതിക വിദ്യ എന്നിവ 2023-ൽ ഇന്ത്യയിൽ തൊഴിലവസരങ്ങൾക്കായി ഉയർന്നുവരുന്ന ഏറ്റവും മികച്ച മേഖലകളിൽ ചിലതാണെന്ന് ഇവൈ ഇന്ത്യ പാർട്ണർ അഭിഷേക് സെൻ പറഞ്ഞു.

ഈ മേഖലകൾ വളർന്നു കൊണ്ടിരിക്കുമെന്നും യോഗ്യതയുള്ള ജീവനക്കാർക്ക് വിശാലമായ തൊഴിൽ അവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു. 48 ശതമാനത്തിലധികം സ്ഥാപനങ്ങളും മികച്ച ഡിമാൻഡുള്ള മേഖലകളിൽ നല്ല ശമ്പളം വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന കഴിവുകളെ അപേക്ഷിച്ച് മികച്ച ഡിമാൻഡുള്ള മേഖലകളിൽ ശരാശരി ശമ്പളം 1.9 മടങ്ങ് വരെയാണ് കൂടുതൽ. മാത്രമല്ല, ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭകൾക്ക് ശരാശരിക്കാരെക്കാൾ 1:1.8 എന്ന അനുപാതത്തിൽ നല്ല വേതനം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

Keywords: New Delhi, National, News, India, Report, Increase, Information, Technology, Top-Headlines, Average salary likely to rise by 10.2% in India this year: Report.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia