city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | 'വാടക വീട്ടില്‍ താമസിച്ച് കവര്‍ച നടത്തുന്ന ഒമ്പതംഗ സംഘം അറസ്റ്റില്‍'

മംഗ്‌ളുറു: (www.kasargodvartha.com) വീട് വാടകക്കെടുത്ത് താമസിച്ച് ജ്വലറി മോഷണം ആസൂത്രണം ചെയ്യുന്ന സംഘം അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഉള്ളാള്‍ തൊക്കോട്ട് ജ്വലറിയുടെ ചുമര് തുരന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒമ്പത് പേരെയാണ് മംഗ്‌ളുറു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
             
Arrested | 'വാടക വീട്ടില്‍ താമസിച്ച് കവര്‍ച നടത്തുന്ന ഒമ്പതംഗ സംഘം അറസ്റ്റില്‍'

ഗുജറാതില്‍ താമസിക്കുന്ന ഭാസ്‌കര ബെല്‍ചപദ (65), നേപാള്‍ സ്വദേശികളായ ദിനേഷ് റാവല്‍ എന്ന സാഗര്‍ (38), ബിസ്ത രൂപ് സിംഗ് (34), കൃഷ്ണബഹാദൂര്‍ ബോഗതി (41), ജാര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് സാമില്‍ ഷെയ്ഖ് (29), ഇന്‍മാമാം ഉല്‍ ഹഖ് (27), ഇമദ്ദുല്‍ റസാഖ് ഷെയ്ഖ് (32), ബിവുള്‍ ഷെയ്ഖ് (31), ഇമ്രാന്‍ ഷെയ്ഖ് (30) എന്നിവരാണ് അറസ്റ്റിലായത്.

പൊലീസ് പറയുന്നത് ഇങ്ങനെ

മൂന്ന് സ്‌കൂടറുകള്‍, ഗ്യാസ് കടര്‍, ഓക്സിജന്‍ സിലിന്‍ഡര്‍, ഗ്യാസ് സിലിന്‍ഡര്‍, ഗ്യാസ് കടിംഗ് ഉപകരണം തുടങ്ങി നിരവധി സാധനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഉള്ളാളിലെ മാഞ്ചിലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഒമ്പത് പേര്‍ ജ്വലറിയുടെ ചുമര് തുരന്ന് കവര്‍ചക്ക് ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും കവര്‍ചാശ്രമം ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. ഇവരുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
        
Arrested | 'വാടക വീട്ടില്‍ താമസിച്ച് കവര്‍ച നടത്തുന്ന ഒമ്പതംഗ സംഘം അറസ്റ്റില്‍'

പ്രതികളെല്ലാം ഉത്തരേന്‍ഡ്യയില്‍ നിന്നുള്ള കുപ്രസിദ്ധ സാഹിബ് ഗഞ്ച് സംഘത്തിലെ അംഗങ്ങളാണ്. തൊക്കോട്ടെ സൂപര്‍ ജ്വലറി കൊള്ളയടിക്കുകയെന്ന ഉദ്ദേശത്തോടെ 15 ദിവസം മുമ്പാണ് ഇവര്‍ ട്രെയിനില്‍ മംഗ്‌ളൂറിലെത്തിയത്. ആദ്യം തൊക്കോട്ടെ ലോഡ്ജില്‍ താമസിച്ച് പിന്നീട് മാഞ്ചിലയിലെ വാടക വീട്ടിലേക്ക് മാറി. 2.9 ലക്ഷം രൂപ അറസ്റ്റിലായവരില്‍ നിന്ന് പിടിച്ചെടുത്തു. കോണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നടേക്കല്‍, ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അംബിക റോഡ്, ഉച്ചില എന്നിവിടങ്ങളില്‍ നിന്ന് പ്രതികള്‍ യാത്രക്കാരെ ഇരുമ്പ് വടികൊണ്ട് അക്രമിച്ച് മൂന്ന് സ്‌കൂടറുകള്‍ കവര്‍ന്നിരുന്നു.

Keywords:  Latest-News, National, Karnataka, Top-Headlines, Crime, Assault, Robbery, Arrested, Attempt to steal gold from jewellery shop; Nine members held.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia