city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തബ്‌ലീഗ് പ്രവര്‍ത്തകരെ തീവ്രവാദികളാക്കി മുദ്രകുത്തി സംഘര്‍ഷത്തിനു ശ്രമം

തബ്‌ലീഗ് പ്രവര്‍ത്തകരെ തീവ്രവാദികളാക്കി മുദ്രകുത്തി സംഘര്‍ഷത്തിനു ശ്രമം
മംഗലാപുരം: മതപ്രബോധനത്തിനെത്തിയ തബ്‌ലീഗ് പ്രവര്‍ത്തകരെ തീവ്രവാദികളെന്നു മുദ്രകുത്തി സംഘര്‍ഷത്തിനു ശ്രമം. വെള്ളിയാഴ്ച കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. ഗുജ്‌റാത്തിലെ സൂറത്തില്‍ നിന്നും മെല്‍പ്പെ കൊടവൂര്‍ ജംഗ്ഷനിലെ ജാമിഅ മസ്ജിദിലെത്തിയ ഒമ്പതംഗ തബ്‌ലീഗ് പ്രവര്‍ത്തകരെയാണ് സമീപത്തെ ചില സംഘടനയുടെ പ്രവര്‍ത്തകര്‍ ബംഗ്ലാദേശികളായ തീവ്രവാദികളാണെന്നു പറഞ്ഞു തടഞ്ഞു വെച്ചത്. 
വെള്ളിയാഴ്ച രാവിലെ സംഘം പള്ളിയിലെത്തിയപ്പോള്‍ പള്ളി പൂട്ടി കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ചില സംഘടയുടെ പ്രവര്‍ത്തകര്‍ പള്ളിക്കു ചുറ്റും തടിച്ചുകൂടി. ഞങ്ങള്‍ ഗുജ്‌റാത്തില്‍ നിന്നും വന്നവരാണെന്നും മതപ്രബോധനത്തിനും നിസ്‌കരിക്കാനുമായിട്ടാണ് പള്ളിയില്‍ എത്തിയതെന്നും തബ്‌ലീഗ് പ്രവര്‍ത്തകര്‍ അറിയിച്ചെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തബ് ലീഗ് സംഘം തിരിച്ചു പോകാന്‍ ശ്രമിച്ചെങ്കിലും തടഞ്ഞു വെക്കുകയായിരുന്നു. തീവ്രവാദികളാണെന്നും പോലീസ് അന്വേഷണം ആവശ്യമാണെന്നും പറഞ്ഞ് ജുമുഅ നിസ്‌കരിക്കാന്‍ പോലും സംഘത്തെ അനുവദിച്ചില്ല. വിവരമറിഞ്ഞെത്തിയ എസ്പി വൈഎസ് രവികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് തബ് ലീഗ് സംഘത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പോലീസിന്റെ കൂടെ ഇവരും ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. സംഘത്തോടൊപ്പമുണ്ടായിരുന്ന 25 ബാഗുകളും മറ്റു രേഖകളുമെല്ലാം പോലീസ് പരിശോധിച്ചു. അവരെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും പോലീസ് കണ്ടെത്തി. പരിശോധനയില്‍ സംഘം പറഞ്ഞതെല്ലാം സത്യമാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. സംഘത്തെ സംശയിക്കേണ്ടതില്ലെന്നും യാതൊരു ഭയത്തിന്റേയും ആവശ്യമില്ലെന്നും പോലീസ് വ്യക്തമാക്കി. പോലീസിന്റെ സഹായത്തോടെ പിന്നീട് ഇവരെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി യാത്രയാക്കുകയായിരുന്നു.


തബ്‌ലീഗ് പ്രവര്‍ത്തകരെ തീവ്രവാദികളാക്കി മുദ്രകുത്തി സംഘര്‍ഷത്തിനു ശ്രമം

Photo courtesy: Mangalorean


Keywords: Mangalore, Masjid, National, Terrorism,  Tablig Jama'ath

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia