'ഡല്‍ഹി ഇമാമിന് നേരെയുണ്ടായ അക്രമം അപലപനീയം'
Oct 29, 2014, 20:04 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 29.10.2014) ഡല്‍ഹി ജുമാ മസ്ജിദ് ഇമാം സെയ്ദ് അഹമ്മദ് ബുഖാരിക്ക് നേരെയുണ്ടായ ആക്രമണം അത്യന്തികം അപലപനീയവും ആരാധനാലയത്തോടുള്ള അവഹേളനവുമാണെന്ന് മേഹ്രോളി ഹിസ്‌റ്റൊറിക്കല്‍ റിസര്‍ച് കമ്മീഷന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ അബൂബക്കര്‍ അമാനി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മുസ്ലികളുടെ നേതാവും വിവിധ മുസ്ലിം സംഘടനകളുടെ അധ്യക്ഷനുമായ ഇമാമിനെ മഗ്‌രിബ് നമസ്‌കാരത്തിനു ഇടക്ക് വെച്ചായിരുന്നു ആക്രമണം നടന്നത്. എല്ലാ വിശ്വാസികള്‍ക്കിടയിലും സൗഹാര്‍ദം കാത്തു സൂക്ഷിച്ചിരുന്ന ഇമാം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയിരുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ആരാധനാലയങ്ങള്‍ക്കു നേരെ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. രാജ്യത്ത് നിരവധി ആരാധനാലയങ്ങള്‍ ഇതിനകം ആക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡല്‍ഹി ഇമാമിന് നേരെ നടന്ന ആക്രമണം. ഇക്കാര്യം ഗൗരവമായി അന്വേഷിക്കുകയും അക്രമിയെ മാതൃകാപരമായി
ശിക്ഷിക്കുകയും വേണമെന്നും, അക്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് മേഹ്രോളി ഹിസ്‌റ്റൊറിക്കല്‍ റിസര്‍ച്ച് കമ്മീഷന്റെ
നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കും. യോഗത്തില്‍ ഡല്‍ഹി ജുമാ മസ്ജിദിനു സുരക്ഷ നല്‍കുന്നതിലുള്ള വീഴ്ചകള്‍ പരിഹരിക്കണമെന്നും മസ്ജിദിലും പരിസരത്തുമായി പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വൈകാതെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിനു കത്ത് കൈമാറുമെന്ന് അബൂബക്കര്‍ അമാനി അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
നിസ്‌ക്കാരത്തിനിടയില്‍ ഡല്‍ഹി ജമാ മസ്ജിദ് ഇമാമിനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമം
Keywords : New Delhi, Masjid, National, Delhi Imam, Attack.
Advertisement:
ഇമാം സെയ്ദ് അഹമ്മദ് ബുഖാരി |