Theft at ATM | എടിഎമില്‍ മോഷണശ്രമത്തിനിടെ കത്തിനശിച്ചത് 3.98 ലക്ഷം രൂപ; ആളെ തിരിച്ചറിയാതിരിക്കാന്‍ അക്രമികള്‍ സിസിടിവിയില്‍ കറുത്ത പെയിന്റ് തളിച്ചു
Jun 13, 2022, 20:35 IST
പൂനെ: (www.kasargodvartha.com) അക്രമികള്‍ എടിഎം തകര്‍ത്ത് പണവുമായി കടന്നുകളഞ്ഞു. അതിനിടെ 3.98 ലക്ഷം രൂപ കത്തിനശിച്ചു. ആളെ തിരിച്ചറിയാതിരിക്കാന്‍ അക്രമികള്‍ സിസിടിവിയില്‍ കറുത്ത പെയിന്റ് തളിച്ചു. ജൂണ്‍ 12ന് രാവിലെ മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം.
'പുലര്‍ചെ മൂന്ന് മണിയോടെയാണ് കുടല്‍വാടിയിലെ ചിഖാലി റോഡിലുള്ള എച് ഡി എഫ് സി ബാങ്ക് എടിഎമില്‍ മോഷ്ടാക്കൾ കയറിയത്. പ്രതികള്‍ സിസിടിവി ക്യാമറകളില്‍ കറുത്ത പെയിന്റ് തളിക്കുകയും ഗ്യാസ് കടര്‍ ഉപയോഗിച്ച് മെഷീന്‍ മുറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മെഷീന് തീപിടിക്കുകയും പണം കത്തിനശിക്കുകയും ചെയ്തു', പൊലീസ് പറഞ്ഞു.
എടിഎമിന്റെ ചില ഭാഗങ്ങളും രണ്ട് സിസിടിവി ക്യാമറകളും ഫര്‍ണിചറുകളും ഉള്‍പെടെ തകര്‍ന്നിട്ടുണ്ട്. അമോല്‍ ഷിന്‍ഡെ എന്ന വ്യക്തിയാണ് ചിഖാലി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതെന്ന് ദി ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി. പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അജ്ഞാതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എടിഎം കൊള്ളയടിക്കുന്ന സംഭവങ്ങള്‍ രാജ്യത്തുടനീളം വര്‍ധിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. അടുത്തിടെ, ജയ്പൂരില്‍, ഒരു പ്രതി എടിഎം കിയോസ്‌കില്‍ പ്രവേശിച്ച് മെഷീന്‍ തകര്‍ത്ത് പണം എടുക്കാന്‍ ശ്രമിച്ചിരുന്നു.
ജൂണ്‍ എട്ടിന് മയൂര്‍ഭഞ്ചിലെ ഝരപോഖാരിയയിലുള്ള എടിഎമില്‍ നിന്ന് അക്രമികള്‍ 2.5 ലക്ഷം രൂപ കൊള്ളയടിച്ചു. സംഘം ഝരപൊഖാരിയയിലെ സിന്‍ഡികേറ്റ് ബാങ്ക് എടിഎമിന്റെ ചേമ്പറില്‍ ഗ്യാസ് കടറുകള്‍ ഉപയോഗിച്ചാണ് പണം കവര്‍ന്നത്.

Keywords: News, National, Top-Headlines, Robbery, Theft, ATM, Police, Accused, Investigation, ATM; miscreants spray black paint on CCTV to hide identity.
< !- START disable copy paste -->