city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എടിഎമുകളിൽ കാശില്ലാതെ വന്നാൽ പിഴയടക്കേണ്ടി വരുമെന്ന് റിസെർവ് ബാങ്ക്; തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ

ന്യൂഡെൽഹി: (www.kasargodvartha.com 13.08.2021) എടിഎമുകളിൽ കാശില്ലാത്തതെ വന്നാൽ പിഴയടക്കേണ്ടി വരുമെന്ന് റിസെർവ് ബാങ്ക് നിർദേശിച്ചതിന് പിന്നാലെ പിൻവലിക്കണമെന്നാവശ്യവുമായി ബാങ്കുകൾ രംഗത്ത്.

റിസെർവ് ബാങ്കിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു തീരുമാനം ബാങ്കുകളോ എടിഎം സംഘടനകളോ പ്രതീക്ഷിച്ചിരുന്നില്ലെന്നും തീരുമാനം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് റിസെർവ് ബാങ്കിനെ സമീപിച്ചിരിക്കുകയാണ് ഇവർ.

കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രിയാണ് ശക്തമായ എതിർപ്പ് ഉന്നയിച്ചിരിക്കുന്നത്. ഒരു മാസത്തിൽ ഒരു എടിഎമിൽ 10 മണിക്കൂറിലധികം സമയം കാശില്ലാതെ വന്നാൽ 10,000 രൂപ പിഴ അടക്കേണ്ടി വരും എന്നാണ് ഉത്തരവ്.

ഉപഭോക്താക്കളെ സംബന്ധിച്ച് വളരെ ആശ്വാസകരമായ തീരുമാനമായിരുന്നു റിസെർവ് ബാങ്കിന്റേത്. ഒക്ടോബർ ഒന്നുമുതൽ പുതിയ തീരുമാനം നിലവിൽ വരുമെന്നായിരുന്നു അറിയിപ്പ്.

എടിഎമുകളിൽ കാശില്ലാതെ വന്നാൽ പിഴയടക്കേണ്ടി വരുമെന്ന് റിസെർവ് ബാങ്ക്; തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ

പലപ്പോഴും എടിഎമിൽ കാശില്ലാതെ വരുന്നത് വലിയ രീതിയിലുള്ള പരാതികൾ വരാറുണ്ട്. ഇതിന് പിന്നാലെയാണ് റിസെർവ് ബാങ്കിന്റെ ഈ തീരുമാനം. ബാങ്കുകൾക്ക് മുകളിൽ റിസെർവ് ബാങ്ക് ഉത്തരവിലൂടെ കടുത്ത സമ്മർദം തന്നെ ഏൽപ്പിച്ചിട്ടുണ്ട്.

അതിനാൽ തന്നെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രീസിന്റെ തീരുമാനം.

Keywords:  News, Bank, ATM, ATM Cards, National, India, Protest, New Delhi, ATM body protests, RBI, ATM body protests RBI's penalty rule if found with no cash, seeks review.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia