city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police FIR | 18 കാരിയായ പെണ്‍ സുഹൃത്തിനൊപ്പം കാന്താര സിനിമ കാണാൻ തിയേറ്ററിലെത്തി; 20 കാരനായ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ക്രൂരമായി മർദിച്ചതായി പരാതി; വീഡിയോ പുറത്ത്; പൊലീസ് കേസെടുത്തു

സുള്ള്യ: (www.kasargodvartha.com) 18 കാരിയായ പെണ്‍ സുഹൃത്തിനൊപ്പം കാന്താര സിനിമ കാണാൻ തിയറ്ററിലെത്തിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ക്രൂരമായി മർദിച്ചതായി പരാതി. 20 കാരനായ മുഹമ്മദ് ഇംതിയാസ് എന്ന യുവാവാണ് ഇമെയില്‍ വഴി പൊലീസിൽ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.
                
Police FIR | 18 കാരിയായ പെണ്‍ സുഹൃത്തിനൊപ്പം കാന്താര സിനിമ കാണാൻ തിയേറ്ററിലെത്തി; 20 കാരനായ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ക്രൂരമായി മർദിച്ചതായി പരാതി; വീഡിയോ പുറത്ത്; പൊലീസ് കേസെടുത്തു

Police FIR | 18 കാരിയായ പെണ്‍ സുഹൃത്തിനൊപ്പം കാന്താര സിനിമ കാണാൻ തിയേറ്ററിലെത്തി; 20 കാരനായ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ക്രൂരമായി മർദിച്ചതായി പരാതി; വീഡിയോ പുറത്ത്; പൊലീസ് കേസെടുത്തു

വ്യാഴാഴ്ച രാവിലെ സുള്ള്യയിലെ സന്തോഷ് തിയേറ്ററില്‍ 'കാന്താര' സിനിമ കാണാനെത്തിയതായിരുന്നു ബികോം വിദ്യാർഥിയായ ഇംതിയാസും 18 കാരിയായ പെണ്‍സുഹൃത്തും. രാവിലെ 11 മണിക്കായിരുന്നു ഷോ. 10.20ന് തിയേറ്ററിലെത്തിയ ഇരുവരും തിയേറ്ററിലെ പാര്‍കിങ് സ്ഥലത്ത് സംസാരിച്ച് നില്‍ക്കുന്നത് കണ്ട സംഘം സദാചാര പൊലീസ് ചമഞ്ഞ് ഇംതിയാസിന്റെ അരികിലെത്തി ചോദ്യം ചെയ്യുകയു യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പെൺകുട്ടിയെയും സംഘം ഭീഷണിപ്പെടുത്തുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായാണ് പറയുന്നത്.

തിയേറ്റര്‍ പരിസരത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയതോടെയാണ് അക്രമിസംഘം പിൻ വാങ്ങിയത്. ഇംതിയാസിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സുള്ള്യ പൊലീസ് അറിയിച്ചു.

കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് കൊണ്ടായിരുന്നു മർദനമെന്നാണ് പരാതി. മർദനത്തിൻ്റെ വീഡിയോ ദൃശ്യം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Keywords: Assault compalint; Case against five people, Karnataka,National,news,Top-Headlines,Sullia,Police,Complaint,Case,Social-Media,Viral-Video,Investigation. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia