Booked | കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ചവറുകൂനയില്‍ തള്ളിയതായി പരാതി; സംഭവം ജോലിക്ക് പോയ സഹോദരന് ഭക്ഷണമെത്തിച്ച് മടങ്ങവെ
Dec 21, 2023, 09:19 IST
ഗുരുഗ്രാം: (KasargodVartha) കൗമാരക്കാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതിന് ശേഷം ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത് ചവറുകൂനയില്‍ തള്ളിയതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ദാരുണ സംഭവം അരങ്ങേറിയത്. 13 കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്.
കുട്ടിക്ക് ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ടെന്നും സംഭവത്തില്‍ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാന്‍ പരിശോധന നടത്തുകയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഗുരുഗ്രാമിലെ ഒരു കംപനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതി പ്രകാരം ഡിസംബര്‍ 13 നാണ് സംഭവം. ഉച്ചയ്ക്ക് മകന് ഭക്ഷണം നല്‍കി മടങ്ങുമ്പോള്‍ മകളെ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു.
ജോലിക്കു പോയ സഹോദരന് ഭക്ഷണമെത്തിച്ചു മടങ്ങിവരുന്ന വഴിക്കാണു യുവാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തുവച്ചു പീഡിപ്പിച്ചത്. അവശയായി, രക്തത്തില്‍ കുളിച്ചനിലയിലാണ് ചവറുകൂനയില്‍ കുട്ടിയെ കണ്ടെത്തിയതെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
'പ്രതികള്‍ എന്റെ മകളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെ അവര്‍ അവളെ ബലാത്സംഗം ചെയ്യുക മാത്രമല്ല, ക്രൂരമായി മര്‍ദിക്കുകയും ചെയ്തു, അതിനുശേഷം അവര്‍ എന്റെ മകളെ ഒരു മാലിന്യ കൂമ്പാരത്തിന് സമീപം എറിഞ്ഞ് ഓടിപ്പോയി.
രാത്രി 7.30ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുന്ന മകളെയാണ് കണ്ടത്. ഞാന്‍ ഉടനെ പൊലീസില്‍ വിവരമറിയിച്ചു. മൂന്ന് യുവാക്കള്‍ ആദ്യം തന്നെ തട്ടിക്കൊണ്ടുപോയി, പിന്നീട് ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്ന് എന്റെ മകള്‍ എന്നോട് പറഞ്ഞു, '- പെണ്‍കുട്ടിയുടെ അമ്മ പരാതിയില്‍ പറഞ്ഞു.
പരാതിയെത്തുടര്‍ന്ന്, അങ്കുഷ്, ദേവ്, പിന്നെ മറ്റൊരു യുവാവും എന്നിങ്ങനെ മൂന്ന് യുവാക്കള്‍ക്കെതിരെ ഐപിസിയുടെ വിവിധ വകുപ്പുകളും പോക്സോ നിയമത്തിലെ ആറാം വകുപ്പും പ്രകാരം ഞായറാഴ്ച വെസ്റ്റ് വനിതാ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, National, National-News, Top-Headlines, Crime, Police-News, Gurugram News, Case, Booked, Police, Crime, Minor, Girl, 13 Year old, Abducted, Molested, FIR, Accused, Brother, Assault Against 13 Year Old Girl By 3 Men In Gurugram, Case Filed.