രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പിന്തുണച്ചു; ബിജെപി ന്യൂനപക്ഷ വനിതാ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
Sep 18, 2017, 10:14 IST
ഗുവാഹട്ടി: (www.kasargodvartha.com 18.09.2017) രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പിന്തുണച്ച ബിജെപി ന്യൂനപക്ഷ വനിതാ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഭാരതീയ ജനതാ മസ്ദൂര്‍ മോര്‍ച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബേനസീര്‍ അര്‍ഫാനെയാണ് അസം കമ്മിറ്റി പുറത്താക്കിയത്. സംസ്ഥാനത്ത് മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടിക്കുവേണ്ടി ശക്തമായ പ്രചാരണം നടത്തിയ നേതാവായിരുന്നു ബേനസീര്‍.
മ്യാന്‍മാര്‍ സര്‍ക്കാരിന്റെ രോഹിംഗ്യന്‍ നിലപാടിനെതിരെ ഗുവാഹാട്ടി കേന്ദ്രമായ യുണൈറ്റഡ് മൈനോറിറ്റി ഫോറം എന്ന സംഘടന സംഘടിപ്പിച്ച ഉപവാസ സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെയാണ് ബേനസീറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ബിജെപി ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ ബേനസീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും വിശദീകരണം ആവശ്യപ്പെട്ട് കത്തു നല്‍കുകയുമായിരുന്നു.
എന്നാല്‍ വിശദീകരണവും മാപ്പപേക്ഷയും നല്‍കിയിട്ടും പാര്‍ട്ടി തന്നെ പുറത്താക്കുകയായിരുന്നുവെന്ന് ബേനസീര്‍ എന്‍ ഡി ടിവിയോട് പറഞ്ഞു. എഞ്ചിനീയറായ ബേനസീര്‍ 2012 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Top-Headlines, BJP, Leader, Assam BJP suspends minority woman leader for supporting Rohingya Muslims