അസമില്‍ ബ്രഹ്മപുത്ര നദിയില്‍ ബോട് അപകടം; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
ദിസ്പുര്‍: (www.kasargodvartha.com 09.09.2021) അസമില്‍ ബ്രഹ്മപുത്ര നദിയില്‍ വച്ചുണ്ടായ ബോട് അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. 43 പേരെ രക്ഷപ്പെടുത്തിയതായി എന്‍ഡിആര്‍എഫ് അറിയിച്ചു. ബുധനാഴ്ച ഒരു യുവതിയുടെ മൃതദേഹം ലഭിച്ചിരുന്നു. ബുധനാഴ്ച നാലു മണിയോടെ അസമിലെ ജോര്ഹത്തിലാണ് സംഭവം. ബ്രഹ്മപുത്ര നദിയില്‍ യാത്രാ ബോടുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
മജൂലി-നിമതി ഘാട്ട് റൂട്ടില്‍ എതിര് ദിശയില്‍ വന്നു കൊണ്ടിരുന്ന ബോടുകളാണ് അപകടത്തില്‍ പെട്ടത്. ബോടുകളില്‍ ഒന്ന് ഇടിച്ച ഉടന്‍ മറിഞ്ഞു. 120 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ചിലര്‍ നീന്തി രക്ഷപ്പെട്ടു. എല്ലാവരെയും കണ്ടെത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് സര്‍കാര്‍ അറിയിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യാഴാഴ്ച അപകട സ്ഥലം സന്ദര്‍ശിക്കും.
Keywords: Assam, News, National, Top-Headlines, Missing, Death, Boat accident, Brahmaputra, Assam: 1 dead, several missing as 2 boats collide in Brahmaputra