city-gold-ad-for-blogger

മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം; പുറത്തിറങ്ങുന്നത് മൂന്നാഴ്ചത്തെ ജയിൽ വാസത്തിന് ശേഷം

മുംബൈ: (www.kasargodvartha.com 28.10.2021) ആഡംബര കപ്പലിലെ ലഹരിപാര്‍ടി കേസില്‍ മൂന്നാഴ്ചത്തെ ജയിൽ വാസത്തിന് ശേഷം ആര്യൻ ഖാന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. നാർകോടിക് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ ഉൾപെടെയുള്ളവർ ഒക്ടോബർ മൂന്നിന് അറസ്റ്റിലായത്. ഒക്‌ടോബർ എട്ട് മുതൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് മുമ്പ് രണ്ട് തവണ ജാമ്യം നിഷേധിച്ചിരുന്നു.
       
മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം; പുറത്തിറങ്ങുന്നത് മൂന്നാഴ്ചത്തെ ജയിൽ വാസത്തിന് ശേഷം

ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് അഭിഭാഷകർ ആവർത്തിച്ച് ചൂണ്ടിക്കാണിച്ചു. എന്നാൽ, ആര്യൻ ഗൂഢാലോചനയുടെ ഭാഗമാണെന്നും വാട്സ് ആപ് ചാറ്റുകളിൽ അനധികൃത മയക്കുമരുന്ന് ഇടപാടിൽ പങ്കുള്ളതായി തെളിഞ്ഞുവെന്നുമായിരുന്നു എൻസിബിയുടെ വാദം. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന് വേണ്ടി ബോംബെ ഹൈകോടതിയില്‍ ഹാജരായത്.

ഒക്ടോബർ മൂന്നിന് മുംബൈയില്‍നിന്ന് പുറപ്പെട്ട ആഡംബര കപ്പലില്‍ എന്‍ സി ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും ആര്യനടക്കമുള്ളവരെ പിടികൂടുകയുമായിരുന്നു. ആര്യന്‍ ഖാനൊപ്പം അറസ്റ്റ് ചെയ്ത അര്‍ബാസ് മര്‍ചന്റ്, മോഡല്‍ മുന്‍മുണ്‍ ധമേച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികൾ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പുറത്തിറങ്ങുമെന്നാണ് വിവരം.

Keywords: News, National, Mumbai, Case, Drugs, Court, Bail, Top-Headlines, Arrest, Jail, Aryan Khan, Aryan Khan Gets Bail After 3 Weeks In Jail.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia