city-gold-ad-for-blogger

ഡെല്‍ഹി വിളിക്കുന്നു; തുടര്‍ച്ചയായി മൂന്നാം തവണയും ഡെല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ഫെബ്രുവരി 16ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചൊല്ലും; രാജീവ് ചദ്ദയെ ധനമന്ത്രിയാക്കുമെന്ന് സൂചന

ന്യൂഡെല്‍ഹി: (www.kasargodvartha.com 12.02.2020) തെരഞ്ഞെടുപ്പ് വിജയത്തോടെ ദില്ലിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയ അരവിന്ദ് കെജ്രിവാള്‍ ഫെബ്രുവരി 16 ഞായറാഴ്ച ഡെല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങ് രാംലീല മൈതാനത്ത് നടക്കും. മന്ത്രിമാരുടെ കൂടെ കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യും.

70 ല്‍ 62 സീറ്റും പിടിച്ച് തിളക്കമാര്‍ന്ന വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരമേല്‍ക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബുധനാഴ്ച രാവിലെ 11 മണിയോടെ കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു.

ഡെല്‍ഹി വിളിക്കുന്നു; തുടര്‍ച്ചയായി മൂന്നാം തവണയും ഡെല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ഫെബ്രുവരി 16ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചൊല്ലും; രാജീവ് ചദ്ദയെ ധനമന്ത്രിയാക്കുമെന്ന് സൂചന

ഇതിന് ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം കെജ്രിവാളിന്റെ വീട്ടില്‍ ചേര്‍ന്നു. നിയമസഭാ കക്ഷി നേതാവായി കെജ്രിവാളിനെ തിരഞ്ഞെടുക്കും. മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും. ഉച്ചക്ക് ഒരു മണിയോടെ കെജ്രിവാള്‍ മാധ്യമങ്ങളെ കാണും. മന്ത്രിസഭാരൂപവത്കരണവും സത്യപ്രതിജ്ഞാ ചടങ്ങും സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുമെന്നാണ് കരുതുന്നത്.

കാബിനറ്റ് പോര്‍ട്ട്‌ഫോളിയോകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാജീവ് ചദ്ദയെ ധനമന്ത്രിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അതിഷി, കെജ്രിവാളിന്റെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും സൂചന.

Keywords: News, National, New Delhi, MLA, Oath, Press Meet, Top-Headlines, Arvind Kejriwal To Take Oath On Sunday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia