Interim Bail | ഡെല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ജയില്‍ മോചനം വൈകും; കാരണമുണ്ട്!
ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച്
ന്യൂഡെല്‍ഹി: (KasargodVartha) ഡെല്‍ഹി മദ്യനയ അഴിമതിക്കേസില്‍ (Delhi excise policy case) മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന് (CM Arvind Kejriwal) ഇടക്കാല ജാമ്യം (Interim bail) അനുവദിച്ച് സുപ്രീം കോടതി (Supreme Court). എന്‍ഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) രെജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടക്കാല ജാമ്യം. ഇഡി കേസില്‍ ഹര്‍ജിയിലെ നിയമ വിഷയങ്ങള്‍ കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. മൂന്നംഗ ബെഞ്ചിന്റെ തീരുമാനം വരുന്നതുവരെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ഇഡി അറസ്റ്റ് (ED Arrest) നിയമവിധേയമല്ലെന്ന് കാണിച്ചാണ് കേജ് രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, സി ബി ഐ രെജിസ്റ്റര്‍ ചെയ്ത കേസില്‍ കേജ് രിവാള്‍ നല്‍കിയ ജാമ്യാപേക്ഷ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കേജ് രിവാളിന്റെ ജയില്‍ മോചനം വൈകും.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഇഡി കേസില്‍ ഹര്‍ജി പരിഗണിച്ചത്. തന്നെ കസ്റ്റഡിയിലെടുത്തത് നിയമ വിരുദ്ധമാണെന്നും നിയമപരമായ കാര്യങ്ങള്‍ പാലിക്കാതെയാണ് ഇഡി കസ്റ്റഡിയിലെടുത്തതെന്നും അതിനാല്‍ അറസ്റ്റ് നിലനില്‍ക്കില്ലെന്നുമാണ് കേജ് രിവാളിന്റെ വാദം. മുന്‍പ് കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാന്‍ കഴിയുന്ന വിഷയങ്ങളല്ല ഉള്ളതെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി മൂന്നംഗ ബെഞ്ചിനെ ഏല്‍പ്പിച്ചത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 19-ന്റെ വ്യവസ്ഥയില്‍ അറസ്റ്റ് ആവശ്യമുണ്ടോ എന്നത് പരിശോധിക്കാനാണ് കേജ് രിവാളിന്റെ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്. 90 ദിവസത്തിലധികം കേജ് രിവാള്‍ ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞു. അദ്ദേഹം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. അതിനാല്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും അത് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ചോദ്യംചെയ്തു എന്ന കാരണത്താല്‍ അറസ്റ്റ് പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.