കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദം നടത്തിയ ബി ജെ പി എം എൽ എ യുടെ സഹോദരിയും ഐ എ എസ് ഉദ്യോഗസ്ഥന്റെ ഭാര്യയുമായ യുവതിയടക്കം അഞ്ച് പേർ അറസ്റ്റിൽ
Apr 27, 2017, 19:06 IST
സിയാങ്: (അരുണാചൽ പ്രദേശ്) (www.kasaragodvartha.com 27.04.2017) കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദം നടത്തിയ ബി ജെ പി എം എൽ എ യുടെ സഹോദരിയടക്കം അഞ്ച് പേർ അറസ്റ്റിലായി. പസിഘട്ട് ജില്ലയിലെ ബി ജെ പി എം എൽ എ കാലിംഗ് മോയോങിന്റെ സഹോദരിയും ഐ എ എസ് ഉദ്യോഗസ്ഥൻ ബിഡോൾ തായെങിന്റെ ഭാര്യയുമായ ഓസോർ, ഓസോറിന്റെ സഹോദരി സിന്തിന, മാക്സപ് യോംസൊ, ഐഡോ മോയോങ്, കാഡും മോയോങ് എന്നിവരെ സിയാങ് പോലീസ് അറസ്റ്റു ചെയ്തു. മുൻ മുഖ്യമന്ത്രി ജിഗോങ് അപോങ്ങിന്റെ മകൾ ലിസ അപോങ്ങിനായി തെരച്ചിൽ നടത്തുകയാണ്.
പ്രാദേശിക നേതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. രണ്ട് പെൺകുട്ടികളെ ഓസോറിൻറെ വീട്ടിൽ ദുർമന്ത്രവാദത്തിനായി ഉപയോഗിക്കുന്നു എന്നായിരുന്നു ലോക്കൽ നേതാക്കളുടെ പരാതി. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് പെൺകുട്ടികളെയും ഓസോറിൻറെ വീട്ടിൽ നിന്നും കണ്ടെത്തി. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് എസ് പി പ്രണവ് തയാൽ പറഞ്ഞു.
മൂന്ന് മാസത്തോളമായി ഇവർ മന്ത്രവാദം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. മുമ്പ് ഇവർ പെൺകുട്ടികളുടെ ശരീരത്തിൽ നിന്നും ദുർ ആത്മാവിനെ മോചിപ്പിക്കാനെന്നും പറഞ്ഞ് നടത്തിയ മന്ത്രവാദത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. കുട്ടികളെ അടിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന ഈ വീഡിയോ വൻ ചർച്ചയായിരുന്നു. തുടർന്ന് ജനങ്ങൾ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.
എന്നാൽ എല്ലാം നിയമത്തിന്റെ വഴിക്ക് നേരിടുമെന്ന് ബി ജെ പി എം എൽ എ പ്രതികരിച്ചു. കുടുംബ പ്രശ്നം നില നിൽക്കുന്നുണ്ടെന്നും അതിന്റെ പക പോക്കലാണിതെന്നും ഓസോറിൻറെ ഭർത്താവും ഐ എ എസ് ഉദ്യോഗസ്ഥനുമായ ബിഡോൾ തായെങ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Summary: A BJP MLA’s sister who is married to an IAS officer, her elder sister and three others have been arrested by Arunachal Pradesh police on charges of illegally confining children to allegedly perform black magic