city-gold-ad-for-blogger
Aster MIMS 10/10/2023

Remanded | 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസ്: 'മുഡ' കമീഷണറും ഇടനിലക്കാരനും റിമാൻഡിൽ

മംഗ്ളുറു: (KasargodVartha) കൈക്കൂലി വാങ്ങി എന്ന കേസിൽ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്ത മംഗളൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി (MUDA) കമ്മീഷണർ മൻസൂർ അലി ഖാനെയും ഇടനിലക്കാരൻ മുഹമ്മദ് സലീമിനേയും മംഗ്ളുറു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു. വികസന അവകാശ കൈമാറ്റ രേഖ (TDR) അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എന്നാണ് കേസ്.
  
Remanded | 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസ്: 'മുഡ' കമീഷണറും ഇടനിലക്കാരനും റിമാൻഡിൽ

മംഗളൂരു കോർപറേഷൻ പരിധിയിലെ കുടുപുവിൽ വിലക്ക് വാങ്ങിയ 10.8 ഏക്കർ ഭൂമിയുടെ ടിഡിആർ അനുവദിക്കാൻ പണം ആവശ്യപ്പെട്ടു എന്ന മംഗ്ളുറു കൊട്ടാരയിലെ ഗിരിധർ ഷെട്ടി നൽകിയ പരാതിയെത്തുടർന്നാണ് ലോകായുക്ത പൊലീസ് കെണി ഒരുക്കിയത്. ഈ കെണിയിൽ ഇടനിലക്കാരൻ മുഹമ്മദ് സലീം വീഴുകയായിരുന്നു.

തുക കൈപ്പറ്റുന്നതിടെ ഇയാളെ ലോകായുക്ത ഡിവൈഎസ്പി ചെലുവരാജുവിന്റെ നേതൃത്വത്തിൽ കൈയോടെ പിടികൂടി. മുഹമ്മദ് സലീം രണ്ടാം പ്രതിയും അയാളുടെ മൊഴിയനുസരിച്ച്

കമ്മീഷണർ ഒന്നാം പ്രതിയുമായി കേസ് രജിസ്റ്റർ ചെയ്താണ് അറസ്റ്റുകൾ നടത്തിയത്. ടിഡിആർ ഫയൽ കസ്റ്റഡിയിൽ വെച്ച കമ്മീഷണർ ബ്രോക്കർ മുഖേന കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതി.

Keywords:  News, Top-Headlines, Mangalore, Mangalore-News, Crime, National, Arrested MUDA Commissioner remanded to judicial custody

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL