'കുളിക്കുന്ന സമയത്ത് വീട്ടിലെത്തി കയറി പിടിച്ചു'; സഹപ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ സൈനികനെതിരെ കേസ്
ജോദ്പൂര്‍: (www.kasargodvartha.com 19.03.2022) സഹപ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ സൈനികനെതിരെ കേസ്. ആക്രമണ വിവരം പുറത്തു പറഞ്ഞതിന് ദമ്പതികളെ ഭീഷണിപ്പെടുത്തുകയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന സംഭവത്തില്‍ നാല് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരായ എഫ് ഐ ആര്‍ പൊലീസ് സമര്‍പിച്ചു.
രാജസ്ഥാനിലെ ജോദ്പൂരില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. കരസേനയില്‍ സൈനികനായി സേവനമനുഷ്ഠിക്കുന്ന ഭര്‍ത്താവിനോടൊപ്പം കന്റോണ്‍മെന്റ് ഏരിയയിലായിരുന്നു യുവതിയുടെ താമസം. യുവതി കുളിക്കുകയായിരുന്ന സമയത്ത് വീട്ടിലെത്തിയ സൈനിക ഉദ്യോഗസ്ഥന്‍ കയറിപിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. യുവതിയും ഭര്‍ത്താവും ചേര്‍ന്ന് പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
വിവരം ഉടനെ തന്നെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും പുറത്തറിയിക്കരുതെന്നും പരാതിപ്പെടരുതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതായി യുവതിയുടെ പരാതിയെ അടിസ്ഥാനപ്പെടുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഭരത് റാവത്ത് പറഞ്ഞു.
സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്കകം ദമ്പതികള്‍ രണ്ട് മേജര്‍മാര്‍ക്കും കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കുമെതിരെ സമീപത്തെ ലോകല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അധികാരികള്‍ തെളിവെടുപ്പിനയച്ച സൈനിക പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം തന്നെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തുകയും തെറ്റായ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതായും യുവതി മൊഴി നല്‍കി.
സംഭവം ശ്രദ്ധയില്‍ പെട്ടതായി പ്രതിരോധ വക്താവ് ലെഫ്. കേണല്‍ അമിതാഭ് ശര്‍മ പറഞ്ഞു. യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി സൈനിക അധികാരികള്‍ അറിയിച്ചു. ലോകല്‍ പൊലീസിന്റെ അന്വേഷണത്തിന് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അധികാരികള്‍ പറഞ്ഞു.
Keywords: News, National, India, Army, Molestation, Case, Arrest, Case, Police, Crime, Army Man Attempts To Molest His Colleague's Wife In Rajasthan; Case Registered: Police