കരസേന മേജറിന്റെ ഭാര്യയും റേഡിയോ ജോക്കിയുമായ യുവതി തൂങ്ങി മരിച്ച നിലയില്‍
Apr 26, 2017, 08:12 IST
ഹൈദരാബാദ്: (www.kasargodvartha.com 26.04.2017) കരസേന മേജറിന്റെ ഭാര്യയും റേഡിയോ ജോക്കിയുമായ യുവതി തൂങ്ങി മരിച്ച നിലയില്‍. ഗാസിയാബാദ് സ്വദേശിനി സന്ധ്യ സിംഗിനെയാണ് (30) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത് .
ഹൈദരാബാദിലെ ബൊലറുമില്‍ ക്വാര്‍ട്ടേഴ്‌സിലാണ് സന്ധ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് മേജര്‍ വൈഭവ് വിശാലും സന്ധ്യയും വിവാഹിതരായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിശാല്‍ സന്ധ്യയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് സന്ധ്യയുടെ ഭര്‍ത്താവ് മേജര്‍ വൈഭവ് വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ സന്ധ്യയെ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സ്ത്രീധന പീഡനം ആരോപിച്ച് സന്ധ്യയുടെ സഹോദരി വിശാലിനെതിരെ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ പോലീസ് വിശാലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Army Major's wife dies under mysterious circumstances
Keywords: Death, Wife, Husband, Police, Army Major, Radio Jockey, complaint, Dowry, Report, Case, Enquiry, Fan, Hanged, Dead Body, Hyderabad.